ഐഫോണ്‍ സിക്‌സ് വന്‍ വിലക്കുറവില്‍ സ്വന്തമാക്കാന്‍ സുവര്‍ണാവസരം
ശനി, 27 ജൂണ്‍ 2015 (16:16 IST)
ആപ്പിള്‍ ഐഫോണ്‍ സിക്‌സ് വിലക്കുറവില്‍ വാങ്ങാന്‍ സുവര്‍ണ്ണാവസരം ആമസോണ്‍ ആണ് വന്‍ വിലക്കുറവില്‍ ഫോണ്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കുന്നത്. 56,000 രൂപയ്ക്കു ലോഞ്ചു ചെയ്‌ത ഐഫോണ്‍ സിക്‌സിന് 42,475 രൂപയ്ക്കാണ് ആമസൊണ്‍ വില്പനയ്ക്കെത്തിക്കുന്നത്.
ആമസോണില്‍ 64 ജീബി മോഡലിന് 51,699 രൂപയും, 128 ജീബി മോഡലിന് 71,500 രൂപയുമാണ് വില. യഥാക്രമം 62,500 രൂപ, 74,000 രൂപ, എന്നിങ്ങനെയായിരുന്നു ഇരു മോഡലുകളുടെയും ലോഞ്ചിംഗ് സമയത്തെ വില. 16 ജീബി മോഡലിന് ഏകദേശം 13,500 രൂപയോളം വിലകുറഞ്ഞപ്പോള്‍, 64 ജീബി മോഡലിന് 10,800 രൂപ വിലകുറഞ്ഞു. അതേസമയം 128 ജീബി മോഡലിന് 2,500 രൂപ മാത്രമാണ് കുറഞ്ഞിരിക്കുന്നത്.