രാജ്യത്തെ ആദ്യ സമ്പൂര്‍ണ വനിതാ ബാങ്കായ ഭാരതീയ മഹിളാ ബാങ്ക് അടുത്ത നാലു മാസങ്ങള്‍ക്കുള്ളില്‍ 16 ശാഖകള്‍ കൂടി തുറക്കും.
വിവിധ സംസ്ഥാനങ്ങളുടേയും കേന്ദ്ര ഭരണ പ്രദേശങ്ങളുടേയും തലസ്ഥാനനഗരങ്ങളിലായിരിക്കും ശാഖകള്‍ തുറക്കുക. ഡിസംബര്‍ ആദ്യ വാരത്തില്‍ ഡല്‍ഹിയിലും ഇന്‍ഡോറിലും ശാഖകള്‍ തുടങ്ങുമെന്ന് ചെയര്‍പേഴ്‌സണ്‍ ഉഷാ അനന്തസുബ്രഹ്മണ്യന്‍ പറഞ്ഞു.
അടുത്ത സാമ്പത്തിക വര്‍ഷത്തോടെ മൊത്തം ശാഖകളുടെ നാലിലൊന്നും ഗ്രാമീണ മേഖലകളിലാക്കാനാണ് പദ്ധതി.