ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 81 പോയന്റ് താഴ്ന്ന് 25741ലും നിഫ്റ്റി 18 പോയന്റ് നഷ്ടത്തില്‍ 7827ലുമെത്തി.ഇന്നലെ വ്യാപരം അവസാനിപ്പിച്ചപ്പോള്‍ വിപണി നേട്ടത്തിലാണ് അവസാനിച്ചത്. എന്നാല്‍ നേട്ടം നിലനിര്‍ത്താന്‍ വിപണിക്ക് സാധിച്ചില്ല.
970 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 661 ഓഹരികള്‍ നഷ്ടത്തിലുമാണ്. ലുപിന്‍, മാരുതി, ഡോ.റെഡ്ഡീസ് ലാബ്, എംആന്റ്എം, ബജാജ് ഓട്ടോ തുടങ്ങിയവ നേട്ടത്തിലും ഒഎന്‍ജിസി, റിലയന്‍സ്, എല്‍ആന്റ്ടി, കോള്‍ ഇന്ത്യ, വേദാന്ത തുടങ്ങിയവ നഷ്ടത്തിലുമാണ്.