ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 76 പോയന്റ് നഷ്ടത്തില്‍ 28110ലും നിഫ്റ്റി 24 പോയന്റ് താഴ്ന്ന് 8518ലുമാണ് വ്യാപാരം നടക്കുന്നത്.
848 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 587 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഹീറോ മോട്ടോര്‍ കോര്‍പ് മൂന്ന് ശതമാനത്തോളം നേട്ടമുണ്ടാക്കി. ഭാരതി എയര്‍ടെല്‍, ഭാരത് ഫോര്‍ജ്, ടാറ്റ സ്റ്റീല്‍, കോള്‍ ഇന്ത്യ, ലുപിന്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ബിപിസിഎല്‍, പിഎന്‍ബി, എച്ച്‌സിഎല്‍ ടെക് തുടങ്ങിയവ നേട്ടമുണ്ടക്കി.
ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഫോസിസ്, ഒഎന്‍ജിസി, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്, കെയിന്‍ ഇന്ത്യ, ടാറ്റ പവര്‍, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമായി.