ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 66 പോയന്റ് നേട്ടത്തില്‍ 27525ലും നിഫ്റ്റി 20 പോയന്റ് ഉയര്‍ന്ന് 8357ലുമാണ് വ്യാപാരം നടക്കുന്നത്.
690 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 190 ഓഹരികള്‍ നഷ്ടത്തിലുമാണ്. വേദാന്ത, എച്ച്ഡിഎഫ്‌സി, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവ നേട്ടത്തിലും ഐടിസി, ഒഎന്‍ജിസി, എന്‍ടിപിസി, ഗെയില്‍, റിലയന്‍സ് തുടങ്ങിയവ നഷ്ടത്തിലുമാണ്.