വിപണി ഉണര്‍ന്നു: സെന്‍സെക്‌സില്‍ മുന്നേറ്റം
രണ്ടു ദിവസത്തെ അവധിക്ക് ശേഷം സെന്‍സെക്‌സില്‍ തിങ്കളാഴ്ച രാവിലെ മുന്നേറ്റം. 27,978.43 പോയിന്റില്‍ വ്യാപാരം തുടങ്ങിയ സെന്‍സെക്‌സ് രാവിലെ 9.21 ഓടെ 76.82 പോയിന്റ് മുന്നേറി 27,964.72 പോയിന്റിലെത്തി. ക്യാപ്പിറ്റല്‍ ഗുഡ്‌സ്, ഓട്ടോ സെക്ടറുകളാണ് നേട്ടമുണ്ടാക്കിയത്.
ഓയില്‍ ആന്‍ഡ് ഗ്യാസ് സെക്ടറില്‍ വില്‍പ്പന സമ്മര്‍ദ്ദം ദൃശ്യമായി. നിഫ്റ്റിയിലും രാവിലെ മുന്നേറ്റം ദൃശ്യമായി. നിഫ്റ്റി 19.40 പോയിന്റ് ഉയര്‍ന്ന് 8,414.85 പോയിന്റിലെത്തി.