ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

തിങ്കള്‍, 22 ജൂണ്‍ 2015 (09:54 IST)
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 141 പോയന്റ് നേട്ടത്തോടെ 27457ലും നിഫ്റ്റി 40 പോയന്റ് ഉയര്‍ന്ന് 8265ലുമെത്തി. ബാങ്ക് ഓഹരികളാണ് സെന്‍സെക്‌സ് സൂചികയില്‍ മികച്ച നേട്ടമുണ്ടാക്കിയത്.
511 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 136 ഓഹരികള്‍ നഷ്ടത്തിലുമാണ്. ലുപിന്‍, ഹീറോ, ടാറ്റ സ്റ്റീല്‍, ടിസിഎസ്, ആക്‌സിസ് ബാങ്ക് തുടങ്ങിയവ നേട്ടത്തിലും വിപ്രോ, എച്ച്ഡിഎഫ്‌സി, ഹിന്‍ഡാല്‍കോ തുടങ്ങിയവ നഷ്ടത്തിലുമാണ്.

വെബ്ദുനിയ വായിക്കുക