ഓഹരി സൂചികകള്‍ നേട്ടത്തില്‍

ബുധന്‍, 1 ജൂലൈ 2015 (10:40 IST)
ഓഹരി സൂചികകള്‍ നേട്ടത്തില്‍ തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 99 പോയന്റ് ഉയര്‍ന്ന് 27880ലും നിഫ്റ്റി 28 പോയന്റ് നേട്ടത്തില്‍ 8396ലുമെത്തി. 382 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 109 ഓഹരികള്‍ നഷ്ടത്തിലുമാണ്. സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, കോള്‍ ഇന്ത്യ തുടങ്ങിയവ നേട്ടത്തിലും ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഡോ.റെഡ്ഡീസ് ലാബ്, എന്‍ടിപിസി, എച്ച്ഡിഎഫ്‌സി തുടങ്ങിയവ നഷ്ടത്തിലുമാണ്.

വെബ്ദുനിയ വായിക്കുക