ഓഹരി വിപണികള്‍ ഇന്നും നേട്ടത്തില്‍

വെള്ളി, 23 ജനുവരി 2015 (11:22 IST)
ഇന്നലെത്തെ എന്ന പോലെ തന്നെ ഇന്നും ഇന്ത്യന്‍ ഓഹരി വിപണികള്‍ കുതിച്ചുകയറുന്നു. സെന്‍സെക്‌സ് സൂചിക 385 പോയന്റ് ഉയര്‍ന്ന് 29392ലും നിഫ്റ്റി സൂചിക 99 പോയന്റ് ഉയര്‍ന്ന് 8860ലുമാണ് വ്യാപാരം നടക്കുന്നത്. യൂറോപ്യന്‍ കേന്ദ്രബാങ്ക് ഉത്തേജന പാക്കേജ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇന്ത്യന്‍ വിപണികളില്‍ മുന്നേറ്റം നടന്നത്.

ഓഹരി വിപണികള്‍ കരുത്ത് കാണിക്കുമ്പോഴും 92 ഓഹരികള്‍ നഷ്ടത്തിലുമാണ്. എന്നാല്‍ 523 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ് സഞ്ചരിക്കുന്നത്. എസ്ബിഐ, വോള്‍ട്ടാസ്, എച്ച്ഡിഐഎല്‍, ഭാരതി എയര്‍ടെല്‍, ആക്‌സിസ് ബാങ്ക്, എല്‍ആന്റ്ടി, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവ നേട്ടത്തിലും ബയോകോണ്‍, സുസ് ലോണ്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്, ശോഭ, എച്ച്‌സിഎല്‍ ടെക് തുടങ്ങിയവ നഷ്ടത്തിലുമാണ്.

ഉത്തേജന നടപടികളുടെ ഭാഗമായി യൂറോപ്യന്‍ കേന്ദ്ര ബാങ്കായ മാരിയോ ധ്രാഗി ലക്ഷം കോടി യൂറോ ബോണ്ട് വാങ്ങല്‍ പദ്ധതി ഇന്നലെ വൈകീട്ട് പ്രഖ്യാപിച്ചതാണ് വിപണികള്‍ക്ക് കരുത്തായത്. മാര്‍ച്ചില്‍ തുടങ്ങി 2016 സപ്തംബറില്‍ വാങ്ങല്‍ അവസാനിക്കും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക