ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു, സെന്‍സെക്‌സ് 225 പോയന്റ് നേട്ടത്തില്‍
ആര്‍ബിഐ നിരക്ക് കുറച്ചതിനെതുടര്‍ന്ന് ഓഹരി വിപണിയിലുണ്ടായ മുന്നേറ്റം ഇന്നും തുടര്‍ന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 225 പോയന്റ് നേട്ടത്തില്‍ 26004ലെത്തി, നിഫ്റ്റി 71 പോയന്റ് ഉയര്‍ന്ന് 7914ലുമാണ് വ്യാപാരം നടക്കുന്നത്.
ടാറ്റ സ്റ്റീല്‍, വേദാന്ത, ടിസിഎസ്, ഹിന്‍ഡാല്‍കോ, എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയവ മികച്ച നേട്ടത്തിലാണ്. രൂപയുടെ മൂല്യത്തില്‍ ഒമ്പത് പൈസുടെ നേട്ടമുണ്ടായി. ഡോളറിനെതിരെ 65.87 രൂപയാണ് മൂല്യം.