സെൻസെക്‌സ് 337 പോയിന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്‌തു, നിഫ്‌റ്റി 15,000ന് താഴെ

വ്യാഴം, 20 മെയ് 2021 (17:19 IST)
ഓഹരിവിപണി സൂചികയിൽ നിഫ്റ്റി 15,000ന് താഴെയെത്തി. ആഗോള സൂചികകളിലെ നഷ്ടമാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്. സെൻസെക്‌സ് 337.78 പോയന്റ് നഷ്ടത്തിൽ 49,564.86ലും നിഫ്റ്റി 124.20 പോയന്റ് താഴ്ന്ന് 14,906ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1614 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1397 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 161 ഓഹരികൾക്ക് മാറ്റമില്ല.
 
എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ടിസിഎസ്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികളിലെ നഷ്ടമാണ് സൂചികകളുടെ കരുത്തുചോർത്തിയത്. .നിഫ്റ്റി ബാങ്ക്, പ്രൈവറ്റ് ബാങ്ക്, എഫ്എംസിജി സൂചികകൾ ഒരുശതമാനത്തോളം താഴ്ന്നു. നിഫ്റ്റി മെറ്റൽ സൂചിക മൂന്നുശതമാനത്തിലേറെ നഷ്ടംനേരിടുകയുംചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍