ഓഹരി വിപണി നേട്ടത്തിലേക്ക്

ബുധന്‍, 18 ജൂണ്‍ 2014 (10:15 IST)
ഇറാക്കിലെ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ഇന്നലെ നഷ്ട്മായിരുന്ന ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിന്റെ പാതയിലേക്ക് തിരിച്ചെത്തി. ബോംബെ ഓഹരി സൂചിക (സെൻസെക്‌സ്) 330 പോയിന്റ് ഉയർന്ന് 25,521ലും ദേശീയ ഓഹരി സൂചിക (നിഫ്‌റ്റി)  98 പോയിന്റ് മുന്നേറി 7,631ലുമാണ് ഇന്നലെ വ്യാപാരം പൂർത്തിയാക്കിയത്.

ഒഎൻജിസി, ആക്‌സിസ് ബാങ്ക്, എസ്ബിഐ, കോൾ ഇന്ത്യ, റിലയൻസ് ഇൻഡസ്‌ട്രീസ്, ഭെൽ, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ഓഹരി മൂല്യം ഇന്നലെ മികച്ച വർദ്ധന രേഖപ്പെടുത്തി.

വെബ്ദുനിയ വായിക്കുക