ഓഹരി വിപണി മുന്നേറുന്നു

ബുധന്‍, 4 ജൂണ്‍ 2014 (11:07 IST)
റിസർവ് ബാങ്ക് നയത്തില്‍ കരുത്താര്‍ജിച്ച ഓഹരി വിപണി മികച്ച മുന്നേറ്റം നടത്തി. ബോംബെ ഓഹരി സൂചിക (സെൻസെക്‌സ്) 173 പോയിന്റ് നേട്ടത്തോടെ റെക്കാഡ് ഉയരമായ 24,858ലും ദേശീയ ഓഹരി സൂചിക (നിഫ്‌റ്റി) 53 മുന്നേറി പുതിയ ഉയരമായ 7,415ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്.

എസ്എൽആർ നിരക്ക് അര ശതമാനം കുറച്ചതോടെ, ബാങ്കുകളിൽ നിന്ന്  40,000 കോടിയോളം രൂപ അധികമായി മാർക്കറ്റിലേക്ക് എത്താനുള്ള സാദ്ധ്യത തെളിഞ്ഞിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക