രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഉപയോക്താക്കൾക്ക് വമ്പൻ ഓഫറുകളുമായി ജിയോ !

ശനി, 16 മാര്‍ച്ച് 2019 (19:26 IST)
രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഉപയോക്താക്കൾക്കായി മികച്ച ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് റിലയൻസ് ജിയോ. ജിയോ സെലിബ്രേഷൻസ് ഓഫറിന്റെ കാലാവധി മാർച്ച് 17 വരെ ജിയോ നീട്ടി നൽകിയിരിക്കുകയാണ്. ഇതോടെ ജിയോ പ്രൈം ഉപയോക്താക്കൾക്ക് ദിവസേന 2 ജി ബി അധിക ഇന്റർനെറ്റ് ലഭിക്കും. ഇതിന് പുറമെ പ്രത്യേക ആനുവേഴ്സറി ഓഫറും ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്. 
 
തിരഞ്ഞെടുത്ത ഉപയോക്താക്കൾക്കായി മൂന്ന് ദിവസത്തേക്ക് 6 ജി ബി അധിക ഡേറ്റയാണ് ജിയോ പ്രത്യേക ഓഫറായി നൽകുന്നത്. മൈ ജിയോ ആപ്പിലെ കറന്റ് പ്ലനിൽ സെലിബ്രേഷൻസ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ ഈ ഓഫർ ലഭ്യമായിട്ടുണ്ടോ എന്ന് വ്യക്തമാകും. അതിവേഗത്തിലായിരുന്നു ടെലികോം രംഗത്തെ ജിയോയുടെ വളർച്ച. മികച്ച ഓഫറുകൾ നൽകി ഉപയോക്താക്കളെ ആകർഷിച്ച ജിയോ ചുരുങ്ങിയ സമയകൊണ്ടാണ് രജ്യത്ത് ഏറ്റവുമധികം ഉപയോക്താക്കളുള്ള ടെലികോം കമ്പനിയായി മാറിയത്. 
 
ജിയോട് എതിരിടുന്നതിനാകാതെ രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ വോഡഫോണും ഐഡിയയും ലയിച്ചു ചേർന്നിരുന്നു. ഇതോടെ ഇന്ത്യയിൽ ഏറ്റവുമധികം ഉപയോകാക്കളുള്ള കമ്പനിയായി വോഡഫോൺ ഐഡിയ മാറി. എങ്കിലും ജിയോയുടെ ഓഫറുകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ വോഡഫോൺ ഐഡിയക്ക് ഇപ്പോഴും ആകുന്നില്ല എന്നതാണ് വാസ്തവം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍