ഒളിമ്പിക്‌സ് മെഡൽ ജേതാവ് സുശീൽ‌ കുമാറിനെതിരെ ജാമ്യമില്ലാ വാറണ്ട്: മുൻകൂർ ജാമ്യാപേക്ഷ നൽകി താരം

ചൊവ്വ, 18 മെയ് 2021 (19:53 IST)
മുൻ ദേശീയ ജൂനിയർ ഗുസ്‌തി ചാമ്പ്യനായ സാഗർ റാണയെ കൊലപ്പെടുത്തിയ കേസിൽ ഒളിമ്പ്യൻ സുശീൽ കുമാർ ജാമ്യാപേക്ഷ സമർപ്പിച്ചു. സുശീൽ  കുമാറിനെതിരെ ജാമ്യമില്ലാ വാറണ്ട് സമർപ്പിച്ചതിന് പിന്നാലെയാണ് ഡൽഹിയിലെ രോഹിണി കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.
 
മെയ് നാലിനാണ് മുൻ ദേശീയ ജൂനിയർ ഗുസ്‌തി ചാമ്പ്യൻ സാഗർ റാണയ്ക്കും സുഹൃത്തുക്കൾക്കും ഡൽഹിയിലെ ചത്രസാൽ സ്റ്റേഡിയത്തിൽ ക്രൂര മർദ്ദനമേറ്റത്.ചികിത്സയിലായിരുന്ന സാഗർ റാണ മെയ് അഞ്ചിന് മരിച്ചു. ഒളിവിൽ പോയ സുശീൽ കുമാറിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് ഡൽഹി പോലീസ് പ്രഖ്യാപിച്ചിരുന്നു. സുശീലിനൊപ്പമുള്ള അജയ് എന്നയാളെ പറ്റിയുള്ള വിവരങ്ങൾക്ക് 50,000 രൂപയും ഡൽഹി പോലീസ് പ്രഖ്യാപിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍