ചരിത്രമെഴുതി സൈന നെഹ്വാള്‍ ഓള്‍ ഇംഗണ്ട് ബാഡ്മിന്റണ്‍ ഫൈനലില്‍

ശനി, 7 മാര്‍ച്ച് 2015 (20:08 IST)
ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍ ഓള്‍ ഇംഗണ്ട് ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സൈന. ചൈനയുടെ സങ് യുവിനെ നേരിട്ടുള്ള സെറ്റിന് തോല്‍പ്പിച്ചാണ് സൈനയുടെ ചരിത്ര നേട്ടം. 21-13, 21-13 എന്ന സ്കോറിനാണ് സൈനയുടെ ജയം. 
 
കഴിഞ്ഞ മല്‍സരത്തില്‍ ചൈനയുടെ തന്നെ മുന്‍ ലോക ചാംപ്യന്‍ യെഹാന്‍ വാങിനെ 21-19, 21-6 എന്ന സ്കോറിന് തോല്‍പ്പിച്ചാണ് സൈന സെമി ഫൈനലില്‍ കടന്നത്. 

 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക