റിയോയിലെ ആദ്യ സ്വര്‍ണം അമേരിക്കന്‍ താരം വിർജീനിയ ത്രാഷറിന്

ശനി, 6 ഓഗസ്റ്റ് 2016 (20:50 IST)
റിയോ ഒളിമ്പിക്‌സിലെ ആദ്യ സ്വർണ മെഡൽ അമേരിക്കൻ താരം വിർജീനിയ ത്രാഷർ സ്വന്തമാക്കി. വനിതകളുടെ 10 മീറ്റർ എയർ പിസ്‌റ്റൾ വിഭാഗത്തിലാണ് വിർജീനിയ ഒന്നാം സ്ഥാനം നേടിയത്. മത്സരത്തിലെ വെള്ളി, വെങ്കല മെഡലുകൾ ചൈന സ്വന്തമാക്കി. ചൈനയുടെ ഡു ലീ , യി ഷില്ലിംഗ് എന്നിവർക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനം.

അതേസമയം, തുഴച്ചിൽ പുരുഷ വിഭാഗം സിംഗിൾസ് സ്കൾസിൽ ഇന്ത്യൻ താരം ദത്തു ബബൻ ബൊക്കനാൽ ക്വാർട്ടറിൽ കടന്നു. ആദ്യ ഹീറ്റ്സിൽ മൂന്നാം സ്‌ഥാനത്തെത്തിയാണ് ദത്തുവിന്റെ ക്വാർട്ടർ പ്രവേശം. രണ്ട് കിലോമീറ്റർ ദൂരം ഏഴ് മിനിറ്റ് 21.67 സെക്കൻഡിലാണ് ഇന്ത്യൻ താരം പൂർത്തിയാക്കിയത്.

എന്നാല്‍ 10 മീറ്റർ എയർ റൈഫിൾ വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ അയോണിക പോളും അപൂർവി ചന്ദേലയും ഫൈനൽ കാണാതെ പുറത്തായി. 420.7 പോയിന്റ് നേടിയ ചൈനീസ് താരം ഡു ലി ഒന്നാമതായി ഫൈനലിലെത്തി.

വെബ്ദുനിയ വായിക്കുക