റിയോ ഒളിമ്പിക്: റിയോ ഡി ജനിറോയില്‍ നിന്ന് വെറും മൂന്ന് സ്പൂണ്‍ വെള്ളം കുടിച്ചാല്‍ രോഗികളാകും

ചൊവ്വ, 2 ഓഗസ്റ്റ് 2016 (16:11 IST)
ലോകത്തിലെ ഏറ്റവും വലിയ കായികമാമാങ്കമായ ഒളിമ്പികിന് തിരിതെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. പതിനായിരത്തോളം താരങ്ങളാണ് വിവിധ രാജ്യങ്ങളില്‍ നിന്നായി റിയോയില്‍ എത്തിയത്. എന്നാല്‍ ജലമലിനീകരണം അതീവ രൂക്ഷമായിരിക്കുന്ന റിയോയില്‍ നിന്നും വെറും മൂന്ന് സ്പൂണ്‍ വെള്ളം കുടിച്ചാല്‍ കടുത്ത അസുഖങ്ങള്‍ക്ക് ഇരയാകുമെന്ന് പഠന റിപ്പോര്‍ട്ട്. 
 
16 മാസം മുമ്പ് നടന്ന പഠനത്തിലാണ് റിയോയിലെ മാലിന്യത്തിന്റെ രൂക്ഷത മനസിലാക്കുന്ന കണ്ടെത്തല്‍. അസോസിയേറ്റഡ് പ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ ബ്രസീലിലെ നഗരങ്ങള്‍ക്ക് ചുറ്റുമുള്ള ജലപാതകളില്‍ അപകടകരമായ വൈറസുകളും ബാക്ടീരിയകളും കള്‍ പെരുകുന്നതായി കണ്ടെത്തി. രാജ്യത്ത് എത്തുന്ന കായികതാരങ്ങളും വിദേശകളും അപകടത്തിലാണെന്നും പഠനം വ്യക്തമാക്കുന്നു. 
 
അക്വാട്ടിക്ക് ഒളിമ്പിക്‌സിനും പാരാലിമ്പിക്‌സിനും വേദിയാകുന്ന സ്ഥലങ്ങളിലും ഉയര്‍ന്ന മലിനീകരണതോതാണ് പഠനത്തില്‍ കണ്ടെത്തിയത്. യൂറോപിലെയോ അമേരിക്കയിലെയോ നഗരങ്ങളിലെക്കാള്‍ 1.7 മില്യണ്‍( 10.7 ദശലക്ഷം) മടങ്ങ് വൈറസ് സാന്ദ്രതയാണ് ബ്രസീലിലുള്ളത്. ഈ സാഹചര്യത്തില്‍ അത്‌ലറ്റുകളോ നീന്തല്‍ താരങ്ങളോ വെറും മൂന്ന് ടീ സ്പൂണ്‍ വെള്ളം കുടിക്കുന്നത് പോലും മാരകമായ അസുഖങ്ങള്‍ക്ക് ഇടയാക്കും. 
 
ഒളിമ്പിക്‌സ് പരിപാടികള്‍ കാണുന്നതിനും പങ്കെടുക്കുന്നതിനുമായി മൂന്ന് ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ വിദേശികള്‍ റിയോയില്‍ എത്തും. റിയോയിലെ ജലസ്രോതസ്സുകളില്‍ ഇറങ്ങരുതെന്ന് ഇവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കടല്‍ വെള്ളത്തില്‍ പോലും മാരകമായ വൈറസുകളും ബാക്ടീരിയകളും ഉള്ളതായി കണ്ടെത്തിയിയതും ജാഗ്രത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക