യുഎസ് ഓപ്പണ്‍ വനിതാ കിരീടം ആഞ്ചലിക് കെര്‍ബറിന്

ഞായര്‍, 11 സെപ്‌റ്റംബര്‍ 2016 (10:42 IST)
ലോക ഒന്നാം നമ്പര്‍ താരമായ ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബറിന് യുഎസ് ഓപ്പണ്‍ വനിതാ കിരീടം. ഫൈനലില്‍ പത്താം സീഡായ ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌കോവയെ പരാജയപ്പെടുത്തിയാണ് കെര്‍ബര്‍ കീരീടം ചൂടിയത്. സ്‌കോര്‍: 6-3, 4-6, 6-4.
 
കഴിഞ്ഞ സിന്‍സിനാറ്റി ഓപ്പണ്‍ ഫൈനലില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ജയം പ്ലിസ്‌കോവക്കൊപ്പമായിരുന്നു അതിന്റെ മധുര പ്രതികാരം കൂടിയായി കെര്‍ബറിന്റെ ഈ കിരീട നേട്ടം. കെര്‍ബറുടെ രണ്ടാം ഗ്രാന്‍ഡ്സ്ലാം കിരീട നേട്ടമാണ് ഇത്. ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവും കെര്‍ബര്‍സ്വന്തമാക്കിയിരുന്നു.  

വെബ്ദുനിയ വായിക്കുക