സൌഹൃദമത്സരം: മറഡോണ ഒര്‍ട്ടേഗയെ വിളിച്ചു

ബുധന്‍, 28 ഏപ്രില്‍ 2010 (13:08 IST)
അജന്റീനയുടെ മുന്‍ ഫോര്‍വേഡ് താരം ഏരിയല്‍ ഒര്‍ട്ടേഗയെ കോച്ച് മറഡോണ തിരിച്ചുവിളിച്ചു. അടുത്ത ആഴ്ച ഹെയ്തിക്കെതിരെ നടക്കുന്ന സൌഹൃദ മത്സരത്തിലേക്കാണ് ഒട്ടേഗയെ വിളിച്ചിരിക്കുന്നത്. മുപ്പത്തിയാറുകാനായ റിവര്‍ പ്ലേറ്റ് പ്ലേമേക്കര്‍ ഒര്‍ട്ടേഗയെ 2003ന് ശേഷം ദേശീയ ടീമിലേക്ക് പരിഗണിക്കപ്പെട്ടിട്ടില്ല.

ഒര്‍ട്ടേഗയെ കൂടാതെ മറ്റു ചില പുതുമുഖ താരങ്ങളെയും ടീമിലെടുത്തിട്ടുണ്ട്. മെയ് അഞ്ചിനാണ് മത്സരം. അര്‍ജന്റീനിയ്ക്ക് വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചതില്‍ താന്‍ സന്തോഷവാനാണെന്നും തന്റെ പരമാവധി കഴിവുകള്‍ പുറത്തെടുക്കുമെന്നും ഏരിയല്‍ ഒര്‍ട്ടേഗ പറഞ്ഞു. 1994,1998, 2002 ലോകകപ്പുകളില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി ജേഴ്സിയണിഞ്ഞ താരമാണ് ഒര്‍ട്ടേഗ.

കഴിഞ്ഞ വര്‍ഷം ഘാനയ്ക്കെതിരെ നടന്ന സൌഹൃദമത്സരത്തിലും ഒര്‍ട്ടേഗ കളിച്ചിരുന്നു. തന്നെ ടീമില്‍ ഉള്‍പ്പെടുത്തിയ കോച്ച് മറഡോണയോട് ഏറെ നന്ദിയുണ്ടെന്നും ഒര്‍ട്ടേഗ പറഞ്ഞു. 2008ല്‍ കോച്ചായി ചുമതലയേറ്റ ശേഷം ദേശീയ ടീമിനു വേണ്ടി 100 കളിക്കാരെമറഡോണ പരീക്ഷിച്ചിട്ടുണ്ട്‌. അതേസമയം, ലോകകപ്പിനുള്ള പകുതി കളിക്കാരെ താന്‍ തീരുമാനിച്ചു കഴിഞ്ഞതായി മറഡോണ വ്യക്തമാക്കി. ശേഷിക്കുന്ന 90 കളിക്കാരില്‍നിന്ന് ടീമിലേക്ക് ആവശ്യമുളള 12 കളിക്കാരെ കണ്ടെത്തുകയാണ് ഇനി മറഡോണയുടെ ലക്‍ഷ്യം.

വെബ്ദുനിയ വായിക്കുക