ഏഷ്യന്‍ ജൂണിയര്‍ വോളിബോളില്‍ മികച്ച പ്രകടനവുമായി മുന്നേറുന്ന ഇന്ത്യയ്ക്ക് മുന്നില്‍ കഴിഞ്ഞ ദിവസം പെട്ടത് ഖത്തറായിരുന്നു. രണ്ടാം റൌണ്ടിലെ ആദ്യ മത്സരത്തില്‍ ഖത്തറിനെ തോല്‍പ്പിച്ച ഇന്ത്യ നാലാം ജയം നേടി.
നേരിട്ടുള്ള സെറ്റില്‍ 24-14, 25-14, 25-13 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ ടീം എതിരാളികളെ മടക്കിയത്. രണ്ടാം റൌണ്ടിലെ അടുത്ത മത്സരത്തില്‍ ആതിഥേയരായ ഇറാനാണ് ഇന്ത്യന്‍ ടീമിന്‍റെ അടുത്ത എതിരാളികള്‍.
ആദ്യ റൌണ്ടില്‍ എല്ലാ മത്സരങ്ങളിലും മികച്ച വിജയം കണ്ടെത്തിയ ഇന്ത്യ ഗ്രൂപ്പ് ജേതാക്കളായിട്ടായിരുന്നു രണ്ടാം റൌണ്ടിലേക്ക് ചുവടുകള്‍ വച്ചത്.