വിവാഹേതര ബന്ധത്തിന്‍റെ പേരിലും തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പേരിലും അമേരിക്കന്‍ ജനതയോട് മാപ്പ് ചോദിച്ച ഗോള്‍ഫ് താരം ടൈഗര്‍ വുഡ്സിന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ ഉപദേശം. ബുദ്ധിസത്തിന്‍റെ ഏറ്റവും ഉന്നതമായ മൂല്യങ്ങളിലൊന്ന് അച്ചടക്കമാണ്. ഇതിലൂടെ വുഡ്സിന് കളിക്കളത്തിലേക്ക് തിരിച്ചുവരാന്‍ കഴുയുമെന്ന് ഒരു പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ലാമ പറഞ്ഞു.
വുഡ്സിനെക്കുറിച്ച് താന്‍ ഒന്നും കേട്ടിട്ടില്ലെന്നായിരുന്നു ഇതു സംബന്ധിച്ച ചോദ്യത്തിന് ലാമയുടെ ആദ്യ മറുപടി. എന്നാല്‍ കാര്യങ്ങള്‍ വിശദീകരിച്ചപ്പോഴാണ് ലാമ വുഡ്സിന് സ്വയം അച്ചടക്കം പാലിക്കാന്‍ ഉപദേശം നല്‍കിയത്.
വിവാഹേതര ബന്ധങ്ങളുടെ പേരില്‍ വിവാഹബന്ധവും ജീവിതവും താറുമാറായതോടെ മാനസിക നില ശരിയാക്കാനുള്ള ചികില്‍സാ കേന്ദ്രത്തില്‍ അന്തേവാസിയായ ഗോള്‍ഫ് രാജകുമാരന്‍ രണ്ട് മാസത്തിനിടെ ആദ്യമായി കഴിഞ്ഞ ദിവസം പൊതു വേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഒന്നര ഡസനിലേറെ സ്‌ത്രീകളുമായുള്ള ബന്ധം സമ്മതിച്ച വുഡ്സ് ആരാധകരോടു മാപ്പു പറയുകയും ചെയ്തു.