വിജേന്ദര്‍ സിംഗ് വിവാഹിതനായി

ചൊവ്വ, 17 മെയ് 2011 (17:54 IST)
PRO
PRO
ഇന്ത്യന്‍ ബോക്സിംഗ് താരം വിജേന്ദര്‍ സിംഗ് വിവാഹിതനായി. ഡെല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷനില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ അര്‍ച്ചനയാണ് വധു. മുസാഫര്‍നഗര്‍ സ്വദേശിയായ അര്‍ച്ചനയും വിജേന്ദറും കഴിഞ്ഞ നാലു വര്‍ഷമായി പ്രണയത്തിലായിരുന്നു.

കോണ്‍ഗ്രസ് നേതാക്കളായ സോണിയാഗാന്ധി, രാഹുല്‍ഗാന്ധി തുടങ്ങി രാഷ്ട്രീയരംഗത്തെ പ്രമുഖരും കായികതാരങ്ങളും വിവാഹച്ചടങ്ങില്‍ പങ്കെടുത്തു.

ബോക്സിംഗ് മിഡില്‍ വെയ്റ്റ് (75 കിലോഗ്രാം) വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരമാണ് വിജേന്ദര്‍ സിംഗ്. 2008ലെ ബെയ്ജിംഗ് ഒളിമ്പിക്സിലും 2009ല്‍ മിലാനില്‍ നടന്ന ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിലും വെങ്കല മെഡല്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച അരാഫുറ ഗെയിംസിലും വിജേന്ദര്‍ വെങ്കല മെഡല്‍ നേടിയിരുന്നു.

വെബ്ദുനിയ വായിക്കുക