വിജേന്ദര്‍ സിംഗിന്റെ വിവാഹം 17ന്

ഞായര്‍, 15 മെയ് 2011 (15:49 IST)
PRO
PRO
ഇന്ത്യന്‍ ബോക്സിംഗ് താരം വിജേന്ദര്‍ സിംഗ് വിവാഹിതനാകുന്നു. അടുത്ത ചൊവ്വാഴ്ച വിവാഹിതനാകുമെന്നും ഡല്‍ഹി സ്വദേശിനി അര്‍ച്ചനയാണ് വധുവെന്നും വിജേന്ദര്‍ അറിയിച്ചു.

ഹരിയാന ഭിവാനിയിലെ കാലൂവാസ് ഗ്രാമത്തിലാണ് വിവാഹ ചടങ്ങ്. ഇത് ഒരു സ്വകാര്യ ചടങ്ങാണ്. എന്റെ സ്വകാര്യതയെ എല്ലാവരും മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വധുവിന്റെയും തന്റെയും കുടുംബത്തിന്റെ മേല്‍ അനാവശ്യ മാധ്യമശ്രദ്ധയുണ്ടാകുന്നത് ഒഴിവാക്കാനാണ് മുമ്പ് വാര്‍ത്ത നിഷേധിച്ചതെന്ന് ഇരുപത്തിയഞ്ചുകാരനായ വിജേന്ദര്‍ പറഞ്ഞു.

ബോക്സിംഗ് മിഡില്‍ വെയ്റ്റ് (75 കിലോഗ്രാം) വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരമാണ് വിജേന്ദര്‍ സിംഗ്. 2008ലെ ബെയ്ജിംഗ് ഒളിമ്പിക്സിലും 2009ല്‍ മിലാനില്‍ നടന്ന ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിലും വെങ്കല മെഡല്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച അരാഫുറ ഗെയിംസിലും വിജേന്ദര്‍ വെങ്കല മെഡല്‍ നേടിയിരുന്നു.

വെബ്ദുനിയ വായിക്കുക