മുന്‍ മെഡല്‍ ജേതാവിനെ മറ്റ് മത്സരങ്ങള്‍ക്കുള്ള മെഡല്‍ ജേതാക്കള്‍ക്കുള്ള മെഡല്‍ എടുത്തുകൊണ്ട് വരാന്‍ നിയോഗിച്ച ഇന്ത്യന്‍ സൈക്ളിംഗ് ഫെഡറേഷന്‍ നടപടി വിവാദത്തില്‍.
നോയിഡയില്‍ നടക്കുന്ന ഏഷ്യന്‍ സൈക്ളിംഗ് ചാമ്പ്യന്‍ഷിപ്പിലാണ് മെഡല്‍ നേടിയ താരത്തെ നാണംകെടുത്തിയ ഈ വിവാദ നടപടിയുണ്ടായത്.ട്രാക്ക് ഇവന്റില്‍ വെള്ളി മെഡല്‍ നേടിയിരുന്ന ഇന്ത്യന്‍ താരം മനോരമ ദേവി ഉള്‍പ്പെടെയുള്ളവരെയാണ് മെഡല്‍ എടുക്കാന്‍ നിയോഗിച്ചത്.
റോഡ് റേസ് വിജയികള്‍ക്കുള്ള മെഡലാണ് തളികയില്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടത്. സാധാരണ കൊച്ചുകുട്ടികളെയോ വോളന്റിയര്‍മാരെയോ ആണ് ഇതിനായി നിയോഗിക്കുന്നത്. മെഡലിസ്റ്റ് എന്ന പരിഗണന നല്‍കാതെ മനോരമ സുനിതാദേവി,അഞ്ജന എന്നീ താരങ്ങളെ ഈ ജോലി ഏല്‍പ്പിക്കുകയായിരുന്നു.
എന്നാല്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുപോലൊരുവലിയ മത്സരത്തില്‍ മെഡല്‍ എടുത്തുകൊടുക്കുക എന്നത് മഹത്തമാണെന്നാണ് ഫെഡറേഷന്‍ സെക്രട്ടറി ഓംകാര്‍സിംഗ് വ്യക്തമാക്കിയത്.