ബൊപ്പണ്ണ- ഖുറേഷി സഖ്യം സെമിയില്‍

ശനി, 16 ഏപ്രില്‍ 2011 (17:44 IST)
ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയും പാകിസ്ഥാന്റെ ഐസം ഉള്‍ ഹഖ് ഖുറേഷിയും മോണ്ടി കാര്‍ലോയില്‍ മാസ്‌റ്റേഴ്‌സിന്റെ ഡബിള്‍സില്‍ സെമിഫൈനലില്‍ കടന്നു. മാക്സ് മിര്‍നി-ഡാനിയല്‍ നെസ്റ്റര്‍ സഖ്യത്തെ പരാജയപ്പെടുത്തിയാണ് ബൊപ്പണ്ണ- ഖുറേഷി സഖ്യം സെമി യോഗ്യത നേടിയത്.

മിര്‍നി- നെസ്റ്റര്‍ സഖ്യത്തെ 6-1, 7-5 എന്നീ സെറ്റുകള്‍ക്കാണ് ബൊപ്പണ്ണ- ഖുറേഷി കൂട്ടുകെട്ട് പരാജയപ്പെടുത്തിയത്.

മോണ്ടി കാര്‍ലോയില്‍ മാസ്‌റ്റേഴ്‌സിന്റെ സിംഗിള്‍സില്‍ റാഫേല്‍ നദാല്‍ സെമിയില്‍ കടന്നു. ക്രോട്ട് ഇവാന്‍ ജുബിസിസിനെ 6-1, 6-3 എന്നീ സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നദാല്‍ സെമിയിലെത്തിയത്.

വെബ്ദുനിയ വായിക്കുക