നദാലും ഫെഡററും നേര്‍ക്കുനേര്‍

ശനി, 1 ജനുവരി 2011 (15:11 IST)
ലോകടെന്നീസിലെ ഒന്നാമനും രണ്ടാമനും വീണ്ടും ഫൈനലില്‍ നേര്‍ക്കുനേര്‍. അബുദാബി ലോക ടെന്നിസ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലാണ് റാഫേല്‍ നദാലും റോജര്‍ ഫെഡററും പോരാടാനിറങ്ങുന്നത്.

സെമിയില്‍ ചെക് റിപ്പബ്ലിക്കിന്റെ തോമസ് ബര്‍ഡിച്ചിനെ 6-4, 6-4 സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നദാല്‍ ഫൈനലിലെത്തിയത്. സ്വീഡന്റെ റോബന്‍ സോഡര്‍ലിങ്ങിനെ 6-7, 6-3, 6-3 എന്നിങ്ങനെയുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫെഡറര്‍ അന്തിമപോരാട്ടത്തിനു യോഗ്യത നേടിയത്.

നിലവിലെ ജേതാവും ലോക ഒന്നാം നമ്പര്‍ താരവുമായ നദാല്‍ ഏറെ വിയര്‍ത്താണ് ബര്‍ഡിച്ചിനെ മറികടന്നത്. ഒന്നാം സെറ്റ് കൈവിട്ട ലോക രണ്ടാം നമ്പറായ ഫെഡറര്‍ പിന്നീട് പതിനാറ് എയ്‌സുകള്‍ ഉതിര്‍ത്താണ് കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പുകളായ സോഡര്‍ലിങ്ങിനെ തോല്‍പിച്ചത്.

വെബ്ദുനിയ വായിക്കുക