ദേശീയ ഫെഡറേഷന്‍കപ്പ് വോളീബോള്‍ ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു
തിങ്കള്‍, 25 ഫെബ്രുവരി 2013 (17:10 IST)
PRO
ദേശീയ ഫെഡറേഷന്‍കപ്പ് വോളീബോള്‍ ചാമ്പ്യന്‍ഷിപ്പ് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. റവന്യൂ കയര്‍ വകുപ്പുമന്ത്രി അഡ്വ. അടൂര്‍ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.
കഴിഞ്ഞ ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത 28 പുരുഷ ടീമുകളില്‍ നിന്ന് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ 8 ടീമുകളും 25 വനിതാ ടീമുകളില്‍ നിന്ന് സെമിഫൈനലിലെത്തിയ 4 വനിതാ ടീമുകളുമാണ് 8ദിവസം നീണ്ടുനില്‍ക്കുന്ന വോളിബോള്‍ മാമാങ്കത്തിന് മാറ്റുരക്കുന്നത്.
5000 പേര്‍ക്ക് ഒരേസമയം മത്സരം വീക്ഷിക്കാവുന്ന സംവിധാനമാണ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നത്. പുരുഷവിഭാഗത്തില്‍ കേരളം, ഹരിയാനാ, സര്‍വ്വീസസ്, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, പഞ്ചാബ്, കര്‍ണ്ണാടകയും വനിതാ വിഭാഗത്തില്‍ കേരളാ, ആന്ധ്രാപ്രദേശ് തമിഴ്‌നാട്, ഹിമാചല്‍ പ്രദേശ് ടീമുകളുമാണ് മാറ്റുരയ്ക്കുന്നത്.
ഉദ്ഘാടനസമ്മേളനത്തിന് മുന്നോടിയായി സ്വാഗതസംഘത്തിന്റെ പതാക സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. അടൂര്‍ പ്രകാശും വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പതാക ടെക്നിക്കല്‍ കമ്മിറ്റി അംഗം രാമോത്തര്‍ സിംഗും, സംസ്ഥാനവോളിബോള്‍ അസോസിയേഷന്റെ പതാക സംസ്ഥാനപ്രസിഡന്റ് ചാര്‍ളി ജേക്കബ്ബും ഉയര്‍ത്തി.
പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ സംഘാടകസമിതി ജന. കണ്‍വീനര്‍ റോബിന്‍പീറ്റര്‍, സായി ഡയറക്ടര്‍ വര്‍ഗീസ് ജോര്‍ജ് , മുന്‍ ഏഷ്യാഡ് താരം ഡാനിക്കുട്ടി ഡേവിഡ്, സംസ്ഥാന വോളിബോള്‍ അസ്സോസിയേഷന്‍ ഭാരവാഹി പ്രൊഫ. നാലകത്ത് ബഷീര്‍, ജില്ലാഭാരവാഹികളായ വിജയന്‍ ആചാരി, കടമ്മനിട്ട കരുണാകരന്‍, ശാന്തന്‍ മലയാലപ്പുഴ, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീലാരാജന്‍, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരസമ്മ തങ്കപ്പന്‍, കെപ്കോ ചെയര്‍മാന്‍ കെ. പത്മകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഗ്രാമീണമേഖലയില്‍ നടക്കുന്ന വോളീബോള്‍ മാമാങ്കത്തിനെ വരവേല്‍ക്കാന്‍ ജനങ്ങള്‍ ഒന്നടങ്കം എത്തിയിരുന്നു.
ഇന്ന് (തിങ്കളാഴ്ച) നടക്കുന്ന മത്സരം. വൈകിട്ട് 5.00 ന് വനിതാ വിഭാഗത്തില്‍ കേരള - ഹിമാചല്‍ പ്രദേശ്,പുരുഷവിഭാഗത്തില്‍ ഹരിയാന - സര്‍വ്വീസസ്, തമിഴ്‌നാട് - പഞ്ചാബ്.