കളി തുടരും...കല്യാണമില്ല: സാനിയ

വ്യാഴം, 28 ജനുവരി 2010 (10:44 IST)
PRO
സുഹൃത്തും കളിക്കൂട്ടുകാരനുമായ മൊഹമ്മദ് ഷൊറാബ് മിര്‍സയുമായി നിശ്ചയിച്ച കല്യാണത്തില്‍ നിന്ന് ഇന്ത്യന്‍ ടെന്നീസ് സുന്ദരി സാനിയ മിര്‍സ പിന്‍‌മാറി. സാനിയയുടെ പിതാവ് ഇമ്രാന്‍ മിര്‍സയാണ് ഇക്കാര്യമറിയിച്ചത്. ഷൊറാബുമായുള്ള കല്യാണത്തില്‍ നിന്ന് പിന്‍‌മാറാനുള്ള കാരണം ഇമ്രാന്‍ വ്യക്തമാക്കിയില്ല.

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഇപ്പോള്‍ ബ്രിട്ടണില്‍ ഉപരി പഠനം നടത്തുന്ന ഷൊറാബ് മിര്‍സയുമായി സാനിയയുടെ വിവാഹം നിശ്ചയിച്ചത്. ഷൊറാബുമായുള്ള വിവാഹത്തിനില്ലെന്ന് സാനിയയും വ്യക്തമാക്കിയെങ്കിലും കാരണമെന്തെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് സാനിയ ഒഴിഞ്ഞുമാറി.

ഓസ്ട്രേലിയന്‍ ഓപ്പണിന്‍റെ ആദ്യ റൌണ്ടില്‍ സാനിയ പുറത്തായിരുന്നു. പരുക്കും ഫോമില്ലായ്മയും കാരണം കോര്‍ട്ടില്‍ നിരാശജനകമായ പ്രകടനം തുടരുന്ന സാനിയയ്ക്ക് പുതുവര്‍ഷത്തില്‍ മറ്റൊരു തിരിച്ചടി കൂടിയായി കല്യാണത്തില്‍ നിന്നുളള പിന്‍‌മാറ്റം.

വെബ്ദുനിയ വായിക്കുക