ഒന്നാം റാങ്കില്‍ 100 ആഴ്ചകള്‍ പിന്നിട്ട ഒമ്പതാമത്തെ താരമായി ദ്യോക്കോവിച്ച്
ചൊവ്വ, 24 സെപ്‌റ്റംബര്‍ 2013 (10:53 IST)
PRO
PRO
ടെന്നീസ് ചരിത്രത്തില്‍ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനം 100 ആഴ്ചകള്‍ പിന്നിട്ട ഒമ്പതാമത്തെ താരമായി സെര്‍ബിയുടെ നൊവാക് ദ്യോക്കോവിച്ച്. 2011ല്‍ ഒന്നാം റാങ്കിലെത്തിയ ദ്യോക്കോവിച്ചിന് 2012ല്‍ മൂന്ന് മാസം ഒന്നാം റാങ്ക് സ്ഥാനം നഷ്ടപ്പെട്ടിരുന്നു.
ദ്യോക്കോവിച്ചില്‍ നിന്നും ഒന്നാം റാങ്ക് കരസ്ഥമാക്കിയത് ഫെഡററായിരുന്നു. എന്നാല്‍ 2012 നവംബറില്‍ ദ്യോക്കോവിച്ച് വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. നിലവില്‍ 11,120 പോയിന്റുമായി ദ്യോക്കോവിച്ച് ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 10,860 പോയിന്റുമായി സ്പെയിന്റെ റാഫേല്‍ നദാലാണ് രണ്ടാം സ്ഥാനത്ത്.
റോജര്‍ ഫെഡറുടെ പേരിലാണ് ഏറ്റവും കൂടുതല്‍ കാലം ഒന്നാം റാങ്ക് നിലനിര്‍ത്തിയ താരമെന്ന റെക്കോര്‍ഡ്. തുടര്‍ച്ചയായ 302 ആഴ്ചകളാണ് റോജര്‍ ഒന്നാം റാങ്കില്‍ തുടര്‍ന്നത്. രണ്ടാം സ്ഥാനം പീറ്റ് സപ്രാസിനാണ്. 286 ആഴ്ചകളാണ് സപ്രാസ് ഒന്നാം സ്ഥാനത്തിരുന്നത്.