ഐഒഎയുടെ വിലക്ക്: വീണ്ടും ഒളിമ്പിക് കമ്മറ്റിയുടെ യോഗം
ഞായര്‍, 14 ഏപ്രില്‍ 2013 (11:58 IST)
PRO
ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് ഏര്‍പ്പെടുത്തിയ നിരോധനത്തെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി മേയ് ഏഴിനു യോഗം ചേരും. ഐഒഎ അധ്യക്ഷന്‍ വിജയ് കുമാര്‍ മല്‍ഹോത്ര യോഗത്തില്‍ പങ്കെടുക്കും.
കേന്ദ്ര കായിക മന്ത്രി ജിതേന്ദ്ര സിങ്ങുമായി ചര്‍ച്ച നടത്തുമെന്നു മല്‍ഹോത്ര അറിയിച്ചു. സ്പോര്‍ട്സ് ബില്‍ നടപ്പാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യും.
തെരഞ്ഞെടുപ്പില്‍ സുതാര്യതയില്ലെന്നു ചൂണ്ടിക്കാട്ടിയാണു കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനു വിലക്ക് ഏര്‍പ്പെടുത്തിയത്.