വ്യാഴാഴ്ച ദിവസം സൂക്ഷിക്കുക, 1.30 മുതൽ 2.30 വരെയുള്ള സമയം ‘ഇക്കാര്യങ്ങൾ’ ചെയ്യാൻ പാടില്ല!

ബുധന്‍, 30 മെയ് 2018 (14:22 IST)
ജ്യോതിഷം എന്ന വാക്ക് ഈ കാലഘട്ടത്തിലും ഏവർക്കും സുപരിചിതമാണ്. ജ്യോതിഷ വിധി പ്രകാരം നല്ല കാര്യങ്ങൾക്ക് തയ്യാറെടുക്കുമ്പോൾ കാലം നോക്കേണ്ടതുണ്ട്. രാഹുകാലമെല്ലാം നോക്കി സമയം നല്ലതാണെങ്കിൽ മാത്രമേ ആ കാര്യങ്ങൾ ചെയ്യാൻ പാടുള്ളു എന്നാണ് ജ്യോതിഷം പഠിപ്പിക്കുന്നത്. 
 
പുതിയ ജോലിയിൽ പ്രവേശിക്കുക, പുതിയ വീട്ടിൽ താമസമാക്കുക, ഏതെങ്കിലും കാര്യസാധ്യത്തിനായി യാത്ര പുറപ്പെടുക തുടങ്ങിയ സന്ദർഭങ്ങളിലെല്ലാം രാഹുകാലം ഒഴിവാക്കുക പതിവാണ്. എല്ലാദിവസവും പകലാണ് രാഹുകാലം, 1 മണിക്കൂർ നേരത്തേക്ക്. തുടങ്ങുന്നത്, തിങ്കളാഴ്ച രാവിലെ 7.30 ന്, ചൊവ്വാഴ്ച 3 മണിക്ക്, ബുധനാഴ്ച 12 മണിക്ക്, വ്യാഴാഴ്ച 1.30 ന്, വെള്ളി 10.30 ന്, ശനി 9 മണിക്ക്, ഞായർ 4.30 ന്. 
 
രാഹുവും രാഹുകാലവും തമ്മിലുള്ള ബന്ധം എന്താണ്, എന്തുകൊണ്ട് ഈ സമയങ്ങളിൽ തുടങ്ങുന്നു ഇതൊന്നും ആർക്കും അറിയില്ല. ഇതിൽ വിശ്വസിക്കുന്നവരും അവിശ്വസിക്കുന്നവരും ഉണ്ട്. രാഹുകാലം കഴിയാൻ കാത്തുനിന്ന് വിലപ്പെട്ട സമയം പാഴാക്കുക, വാഹനം കിട്ടാതിരിക്കുക ഇതൊക്കെയല്ലാതെ ഒരു ഗുണവും ഉണ്ടാകില്ലെന്ന് ജ്യോതിഷത്തിൽ വിശ്വാസമില്ലാത്തവർ പറയുന്നു. 
 
കണ്ടകശനി, ഏഴര ശനി, ദശാസന്ധി, രാഹു കേതു ദോഷം എന്നിവയാണ്‌ ഗൃഹപ്പിഴകളില്‍ പ്രധാനം. ജാതക പ്രകാരം രാഹുര്‍ ദശ അനുഭവിക്കുന്നവരും ഗോചരാല്‍ രാഹു അനിഷ്ട സ്ഥാനത്ത്‌ നില്‍ക്കുന്നവരും ബുദ്ധിമുട്ടുകളും കഷ്ടതകളും മന:ക്ലേശവും അനുഭവിക്കേണ്ടി വരുന്നു. 
 
നവഗ്രഹങ്ങളില്‍ രാഹുവിന്‌ പാമ്പിന്‍റെ രൂപമാണ്‌. ഗ്രഹനിലകളില്‍ രാഹു ‘സര്‍പ്പന്‍’ എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. അതുകൊണ്ട്‌ ഗ്രഹനിലയില്‍ ‘സ’ എന്ന അക്ഷരമാണ്‌ രാഹുവിനെ സൂചിപ്പിക്കാന്‍ കുറിക്കുക. രാഹു നിത്യവും ഒന്നര മണിക്കൂര്‍ വിഷം വമിക്കുന്നു എന്നാണ്‌ സങ്കല്‍പം. 
 
ഈ സമയത്ത്‌ ആരും ശുഭകാര്യങ്ങള്‍ ഒന്നും നടത്താറില്ല. അതുകൊണ്ടാണ്‌ ശുഭകാര്യങ്ങള്‍ക്ക്‌ ഇറങ്ങുമ്പോള്‍ രാഹു കാലത്തിന് മുമ്പോ പിന്‍പോ വീട്ടില്‍ നിന്നും ഇറങ്ങുന്നത്‌.
 
രാഹുകാലത്ത്‌ നിത്യവും പ്രാര്‍ഥനയും വഴിപാടും നടത്തിയാല്‍ ദുരിതങ്ങള്‍ക്ക്‌ അയവു കിട്ടും. ഞായറാഴ്ച വൈകിട്ട്‌ 4.30 മുതല്‍ 6 മണി വരെ രാഹു വഴിപാടിന് പറ്റിയ സമയമാണ്‌. ശിവന്‍റെ അവതാരമായ ശരബേശ്വരനെ പ്രാര്‍ഥിക്കുന്നത്‌ രാഹുദോഷ ശാന്തിക്ക്‌ ഉതകും. 
 
രാശിചക്രത്തില്‍ രാഹുവിന്‍റെ ഇഷ്ടസ്ഥാനം 3, 6, 11 എന്നീ ഭാവങ്ങളും മിഥുനം രാശി ഉച്ചവും ധനു രാശി നീചവുമാണ്‌. ശനി മണ്ഡലത്തിനും വ്യാഴമണ്ഡലത്തിനും ഇടയിലാണ്‌ രാഹു കേതുക്കളുടെ സ്ഥാനം. 18 വര്‍ഷം കൊണ്ടാണ്‌ അവര്‍ സൂര്യനെ ഒരു തവണ ചുറ്റി വരുന്നത്‌. ഒന്നര വര്‍ഷം ഒരു രാശിയില്‍ രാഹു നില്‍ക്കും. ആ രാശിയുടെ ഏഴാം രാശിയില്‍ ഇത്രയും കാലം കേതുവും ഉണ്ടാവും. 
 
മറ്റൊരു രസകരമായ വസ്തുത രാഹു കേതുക്കള്‍ മുന്നോട്ടല്ല പിന്നോട്ടാണ്‌ സഞ്ചരിക്കുന്നത്‌. രാഹുര്‍ ദശ അനുഭവിക്കുന്നവര്‍ക്കുള്ള പ്രശ്നങ്ങള്‍ മാതാപിതാക്കള്‍ക്കും സന്താനങ്ങള്‍ക്കും കഷ്ടത, ബന്ധുമിത്രാദികളുമായി അഭിപ്രായ ഭിന്നത, വാഹനാപകടം, പാമ്പ്‌ കടി, വിഷം, ആയുധം, തീ എന്നിവ കൊണ്ടുള്ള അപകടം, മുന്‍ കോപം സ്വഭാവമാറ്റം, അപസ്മാരം, ഭ്രാന്ത്‌, ജോലി നഷ്ടപ്പെടല്‍, അപമാനം, കൊലപാതകം, കാര്യങ്ങള്‍ക്കെല്ലാം വിഘ്നം, സ്ത്രീമൂലം അപവാദം, ശസ്ത്രക്രിയ, ആയുര്‍ ശങ്ക.ഇവയില്‍ ഏതെങ്കിലും ചിലത്‌ രാഹുര്‍ ദശയില്‍ അനുഭവിക്കാതെ തരമില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍