തിരുവാതിര നക്ഷത്രമാണോ? എങ്കിൽ അതിഥികൾ പാരയാകും!

ശനി, 8 സെപ്‌റ്റംബര്‍ 2018 (15:58 IST)
തിരുവാതിര നക്ഷത്രക്കാര്‍ക്ക് 2018 സമ്മിശ്ര ഫലമാണ് നല്‍കുന്നത്. സാമ്പത്തിക പ്രതിസന്ധികള്‍ പലതും തരണം ചെയ്യും. ജോലി സ്ഥലത്ത് പ്രദര്‍ശിപ്പിക്കുന്ന ആത്മാര്‍ത്ഥതയും കഠിനാധ്വാനവും മേലധികാരികളില്‍ നിന്ന് ഉത്തമ ഫലം നല്‍കുന്നതിനു കാരണമാവും. 
 
താമസ സ്ഥലം മാറാന്‍ സാധ്യത. ബന്ധുമിത്രാദികളുടെ സാമ്പത്തിക സഹകരണം ഉണ്ടാവും. സ്വദേശത്തിനു പുറത്തേക്ക് പോകാന്‍ അവസരമുണ്ടാവും. ഊഹക്കച്ചവടങ്ങളില്‍ വിജയം കൈവരിക്കും. എന്നാല്‍ ആരോഗ്യ നില പൊതുവേ അത്ര തൃപ്തികരമാവില്ല. 
 
ദമ്പതികള്‍ക്കിടയില്‍ ചില്ലറ അപസ്വരങ്ങള്‍ ഉണ്ടാവാന്‍ സാധ്യത. സന്താനങ്ങളാല്‍ അനാവശ്യ ചെലവുണ്ടാവും. അയല്‍ക്കാരുമായി ഒത്തുപോവാന്‍ വിഷമം നേരിടും. അതിഥികളെക്കൊണ്ട് പൊറുതിമുട്ടും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍