വീട് വെയ്ക്കുമ്പോൾ സ്വർണം വെയ്ക്കണമെന്ന് പറയുന്നത് എന്തിന്?

ചൊവ്വ, 8 മെയ് 2018 (12:09 IST)
വാസ്തു പ്രകാരമാണ് നമ്മളിൽ പലരും വീട് നിർമിക്കുന്നത് തന്നെ. അത്തരത്തിൽ വീട് പണിയുമ്പോൾ മിക്കവരും മുടക്കാത്ത ഒരു രീതിയാണ് സ്വർണശകലം വയ്ക്കുന്ന രീതി. വീട് പണിയുകയാണെങ്കിൽ സ്വർണം കയ്യിലുണ്ടല്ലോ അല്ലേ എന്ന് ചോദിക്കുന്നവർ അനവധിയാണ്. എന്നാൽ, ഇത് തെറ്റായ ഒരു രീതിയാണ്.
 
വാസ്‌തുപ്രകാരം വീട് പണിയുമ്പോള്‍ സ്വർണം വയ്ക്കണമെന്ന് പറയുന്നില്ല. തെറ്റിദ്ധാരണയുടെ പുറത്തുള്ള രീതി മാത്രമാണ് ഇതെന്നാണ് വിദഗ്ദര്‍ പറയുന്നത്.
 
വീടിനു കല്ലിടുമ്പോൾ സ്വർണശകലം വയ്‌ക്കുക, കട്ടിളയുടെ അടിയില്‍ സ്വർണം കൊണ്ടുള്ള രൂപങ്ങള്‍ വെക്കുക എന്നീ രീതികളാണ് ഇന്നും പലരും തുടര്‍ന്നു പോരുന്നത്. ജാതി മത ഭേദമില്ലാതെ പലരും ഇത് തുടരുന്നുണ്ട്.
 
പലരുടെയും വിശ്വാസം അനുസരിച്ചാണ് കട്ടിളയുടെ അടിയിൽ സ്വർണം വയ്‌ക്കുന്നത്. ചിലർ കല്ലിടുന്ന ചടങ്ങലിന് ക്ഷേത്ര പൂജാരിയെ ക്ഷണിക്കുകയും കല്ലു പൂജിച്ച് കർമം നിർവഹിക്കാറുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍