ആൽമര പ്രദക്ഷിണം എന്തിന് ?; പിന്നിലെ വിശ്വാസം എന്ത് ?

ഞായര്‍, 14 ഏപ്രില്‍ 2019 (16:56 IST)
ഹൈന്ദവ വിശ്വാസപ്രകാരം അതീവ പ്രാധാന്യമുള്ളതാണ് ആൽമര പ്രദക്ഷിണം. എന്തുകൊണ്ടാണ് ഈ വിശ്വാസത്തിന് ഇത്രയും വലിയ പ്രാധാന്യം ലഭിക്കുന്നതെന്ന സംശയം പലരിലുമുണ്ട്.

ത്രിമൂർത്തി സാന്നിധ്യം നിറഞ്ഞ വൃക്ഷമാണ് ആൽമരം എന്നാണ് വിശ്വാസം. ആൽമരച്ചുവട്ടിൽ ബ്രഹ്‌മാവും മധ്യത്തിൽ വിഷ്‌ണുവും മുകളിൽ ശിവനും വസിക്കുന്നു എന്ന സങ്കല്‍‌പവും നിലനില്‍ക്കുന്നുണ്ട് എന്നതിനാലാണ് ആൽമര പ്രദക്ഷിണത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നത്.

ആൽമര പ്രദക്ഷിണം നടത്തുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. പ്രഭാതത്തില്‍ വേണം ആൽമരപ്രദക്ഷിണം നടത്താന്‍. ഉച്ചയ്‌ക്ക് ശേഷം ഒരു കാരണവശാലും ഈ പ്രവര്‍ത്തി പാടില്ല. ശനിയാഴ്‌ച ദിവസങ്ങളാണ് ഈ ആരാധനയ്‌ക്ക് ഏറ്റവും ഉത്തമം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍