നല്ല കാര്യത്തിനിറങ്ങുകയാണോ? എങ്കിൽ കണ്ണടച്ചോ ഇല്ലെങ്കിൽ പണികിട്ടും

വ്യാഴം, 24 മെയ് 2018 (10:44 IST)
ശകുനത്തിൽ വിശ്വസിക്കാത്തവരായി വളരെ ചുരുക്കം‌പേർ മാത്രമേ കാണൂ. അന്ധവിശ്വാസങ്ങൾ എന്ന് പറഞ്ഞ് തള്ളിക്കളയുന്നവരും ഉണ്ട്. എന്നാൽ ജ്യോതിഷത്തിൽ ശകുനത്തിന് ഏറെ പ്രാധാന്യമുണ്ട്. വരാനിരിക്കുന്ന ഗുണദോഷങ്ങളുടെ പ്രതീകമാണ് ശകുനം എന്ന് പഴമക്കാർ പറയുന്നു.
 
എന്നാൽ യാത്ര പുറപ്പെടുമ്പോൾ അത് ലക്ഷ്യത്തിലേക്കെത്തുമോ ഇല്ലയോ എന്ന് മനസ്സിലാക്കാൻ ശകുനത്തിലൂടെ കഴിയുമെന്നാണ് ജ്യോതിഷം പറയുന്നത്. യാത്ര പുറപ്പെടുന്നതിന് മുമ്പ് മുൻകൂട്ടി ശകുനം ഉണ്ടാക്കുന്നവരും ഉണ്ട്. ദുശ്ശകുനം കണ്ട് യാത്ര തുടങ്ങിയാൽ ഉദ്ദേശിച്ച കാര്യങ്ങൾ ഒന്നുംതന്നെ നടക്കില്ലെന്ന് പറയപ്പെടുന്നു.
 
യാത്ര പുറപ്പെട്ടാൽ 60 ചുവട് ചെല്ലുന്നതിനകം യാദൃശ്ചികമായി കാണുന്നതോ കേൾക്കുന്നതോ മാത്രമേ ശകുനമായി കണക്കാക്കൂ. ദുശ്ശകുനം കണ്ടാൽ യാത്ര ഫലപ്രദമാകണമെങ്കിൽ തിരികെ വന്ന് 11 പ്രാണയാമം ചെയ്‌തശേഷം വീണ്ടും തിരികെ പോകാം, എന്നാൽ രണ്ടാമതും ദുശ്ശകുനമാണെങ്കിൽ വീണ്ടും തിരികെ വന്ന് പതിനാറ് പ്രാണയാമങ്ങൾ ചെയ്യേണ്ടതുണ്ട്. മൂന്നാമതും ദുശ്ശകുനമാണെങ്കിൽ യാത്ര ഒഴിവാക്കുന്നതാണ് ഉത്തമം.
 
നിറകുടം, പശു, വലതുവശത്തൂടെ പറന്നു പോകുന്ന കാക്ക, ഇരട്ട മൈന, ആട്, ആന, മത്സ്യം, ചാണകം, മാംസം, അഭിസാരിക, തുടങ്ങിയവ ശുഭശകുനങ്ങളിൽ പെടുന്നവയാണ്. എന്നാൽ ഒറ്റ മൈന, പണിയായുധം കയ്യിലേന്തിയവർ, ഏണിയുമായി പോകുന്നയാൾ, കുറ്റിച്ചൂൽ, കാലിയായ കുടം വഹിച്ചയാൾ, വിറകുമായി വരുന്നയാൾ, പൂച്ച കുറുകെചാടുന്നത്, തലമുണ്ഡനം ചെയ്തയാൾ, മുറം തുടങ്ങിയവ ദുശ്ശകുനങ്ങൾ ആണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍