ചന്ദ്രഗ്രഹണ സമയത്ത് പാടില്ലാത്ത പ്രവര്‍ത്തികള്‍

തിങ്കള്‍, 15 ജൂലൈ 2019 (17:01 IST)
സൂര്യപ്രകാശത്തിൽ നിന്നുമുള്ള ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനെയാണ് ചന്ദ്രഗ്രഹണം എന്നു പറയുന്നത്. ജൂലയ് 17 ബുധനാഴ്ച അഞ്ച് മണിക്കൂറും 45 മിനിറ്റും നീണ്ടുനിൽക്കുന്ന ചന്ദ്രഗ്രഹണം രാത്രി 12.13 മണിക്കാണ് ആരംഭിക്കുക. തുടര്‍ന്ന് 1.31 ന് ഭാഗികമാകുകയും മൂന്ന് മണിക്ക് പൂര്‍ണമാകുകയും ചെയ്യും. പുലര്‍ച്ചെ 5.47 നാണ് ചന്ദ്രഗ്രഹണം അവസാനിക്കുന്നത്. ചന്ദ്രഗ്രഹണ സമയത്ത് എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ പാടില്ല എന്ന നോക്കാം. 
 
ചന്ദ്രഗ്രഹണസമയത്ത് ഭക്ഷണം പാചകം ചെയ്യാനോ കഴിക്കാനോ പാടില്ല. ഈ സമയത്തെ യാത്രകള്‍ ഒഴിവാക്കുക. ഗ്രഹണ സമയത്ത് ഗര്‍ഭിണികൾ, ചെറിയ കുട്ടികള്‍ പുറത്തിറങ്ങരുത്. ഗ്രഹണസമയത്ത് പൂജകള്‍ പാടില്ല. ഈ സമയത്ത് ക്ഷേത്രങ്ങള്‍ അടച്ചിടുക പതിവാണ്. ഈ സമയത്ത് വെള്ളം കുടിക്കാൻ പാടില്ല. ലൈംഗിക പ്രവര്‍ത്തികള്‍ ഈ സമയത്ത് ഒഴിവാക്കുക. എണ്ണതേച്ചുള്ള കുളി, മസാജ് എന്നിവ പാടില്ല. പുതിയ പ്രവര്‍ത്തികള്‍ക്ക് ഈ ദിനം ഉത്തമമല്ലെന്നാണ് ജ്യോതിഷം പറയുന്നത്.
 
സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുക. ഈ സമയത്ത് ഭൂമി ചന്ദ്രനും സൂര്യനും ഇടയിലായിരിക്കും.  വെളുത്തവാവ് ദിവസമാണ് ചന്ദ്രഗ്രഹണം നടക്കുക. അരുണാചൽ പ്രദേശിന്റെ വടക്കുകിഴക്ക് ഭാഗങ്ങളൊഴികെയുള്ള ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലും ചന്ദ്രഗ്രഹണം ദൃശ്യമാകും.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍