ജനിച്ചാല്‍ എല്ലാവര്‍ക്കും അനിവാര്യമായ ഒന്നാണ് മരണം. എത്രയൊക്കെ ധൈര്യശാലിയാണെന്ന് താനെന്ന് പറഞ്ഞു നടക്കുന്നവര്‍ക്കും മരണത്തെ ഭയമായിരിക്കും. ശാസ്ത്രം എത്രതന്നെ പുരോഗമിച്ചാലും മരണമെന്ന സത്യത്തെ ഒഴിവാക്കാന്‍ കഴിയില്ല. ശകുനങ്ങളും മരണവും തമ്മില്‍ ചില ബന്ധങ്ങളുണ്ട്. നമുക്ക് മുന്നില്‍ തെളിയുന്ന ചില ശകുനങ്ങള്‍ മരണത്തിന്റെ സൂചനകളായിരിക്കും. എന്നാല്‍ പലരും ഇതിനെ അത്ര കാര്യമായി എടുക്കാറില്ലെന്നതാണ് വാസ്തവം. എന്തെല്ലാം സൂചനകളാണ് ഇത്തരത്തില്‍ മരണത്തിനു മുന്നോടിയായി നമുക്ക് ശകുനങ്ങളില്‍ കൂടി കാണിച്ചു തരുന്നതെന്ന് നോക്കാം.
പൂച്ചയ്ക്ക് മരണവുമായി വളരെ വലിയ ബന്ധമാണുള്ളത്. അര്‍ദ്ധരാത്രിയില്‍ പൂച്ചകളുടെ നിലവിളിയും ചലനവും മരണത്തെ വിളിച്ചു വരുത്തുമെന്നാണ് വിശ്വാസം. മാത്രമല്ല കാലങ്ങളായി രോഗശയ്യയില്‍ കിടക്കുന്ന പലര്‍ക്കും മരണമടുത്തു എന്നതിന്റെ ഒരു സൂചനയുമാണ് ഇത്. കൂടാതെ ശവസംസ്‌കാര ചടങ്ങിനടുത്തായി കറുത്ത പൂച്ചയെ കണ്ടാല്‍ ആ കുടുംബത്തിലെ മറ്റൊരാള്‍ ഉടന്‍ മരിയ്ക്കും എന്നതാണ് വിശ്വാസം.
ഒരു കാക്കയോ അല്ലെങ്കില്‍ ആറ് കാക്കകള്‍ ഒരുമിച്ചോ ഉണ്ടെങ്കില്‍ അതും ദു:ശ്ശകുനമാണ് എന്നാണ് ശാസ്ത്രം പറയുന്നത്. വവ്വാലോ മരം കൊത്തിയോ വീട്ടു പരിസരങ്ങളില്‍ സ്ഥിരമായി വരുകയാണെങ്കില്‍ അതും മരണലക്ഷണമായാണ് കണക്കാക്കുന്നത്. കൂടാതെ പകല്‍ സമയങ്ങളില്‍ വീട്ടുപരിസരങ്ങളില്‍ മൂങ്ങയെ കാണുന്നതും നിങ്ങളോടടുത്ത ആര്‍ക്കെങ്കിലും ഉടന്‍ മരണം സംഭവിക്കും എന്നതിന്റെ ലക്ഷണമാണ്.