പാമ്പ് വീട്ടിലെത്തുന്നത് എന്തിന് ?; ഇതിനു പിന്നില്‍ ഒരു കാരണമുണ്ട്

ഞായര്‍, 30 ഡിസം‌ബര്‍ 2018 (17:34 IST)
സര്‍പ്പങ്ങളെ ആരാധിക്കുകയും അവയുമായി ബന്ധപ്പെട്ട വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നവരുമാണ് ഒരു വിഭാഗം ഭാരതീയര്‍. പാമ്പിനെ സ്വപനത്തിൽ കാണുന്നത് ദോഷങ്ങളുടെ ഭാഗമായിട്ടാണെന്ന വിശ്വാസവും നിലനില്‍ക്കുന്നുണ്ട്.

ലൈംഗികവികാരത്തിന്റെ സൂചനയാണ് പാമ്പിനെ സ്വപ്‌നം കാണുന്നതെന്ന വിശ്വാസവും സമൂഹത്തിലുണ്ട്. ഇത്തരത്തില്‍ നാഗങ്ങളുമായി ബന്ധപ്പെട്ട കഥകളെല്ലാം ആശ്ചര്യപ്പെടുത്തുന്നതാണ്.

പാമ്പ് വീട്ടില്‍ എത്തുന്നത് എല്ലാവരെയും ഭയപ്പെടുത്തുന്ന കാര്യമാണ്. ഭൂരിഭാഗം പേരും പാമ്പിനെ തല്ലിക്കൊല്ലുകയും ചെയ്യും. എന്നാല്‍, വീട്ടിൽ പാമ്പ് കയറി വന്നാൽ അത് ഐശ്വര്യമാണെന്നും  എന്തോ നല്ലത് നടക്കാൻ പോകുന്നതിന്റെ സൂചനയാണ് ഇതെന്നുമാണ് വിശ്വാസം.

പാമ്പ് വീടിന്റെ അകത്ത് എത്തിയാ‍ല്‍ സാമ്പത്തികമായി ഉയർച്ച ഉണ്ടാകുമെന്നും വിശ്വാസമുണ്ട്. ഇതോടെ ചില ദോഷങ്ങൾ ഒഴിഞ്ഞു പോവുകയും ചെയ്യും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍