ബാലഹത്യ, വിഹിതമല്ലാത്ത അണ്ഡങ്ങള്‍ ഭക്ഷിക്കുക, പക്ഷികളുടെ മുട്ട നശിപ്പിക്കുക, ബാല്യാവസ്ഥയിൽ ഉളള പക്ഷി മൃഗാദികളെ കൊല്ലുക, ഗുരുവിനെ ഉപദ്രവിക്കുകയോ പരിഹസിക്കുകയോ ചെയ്യുക, കുട്ടികളെ ദ്രോഹിക്കുകയോ അവരോട് വെറുപ്പോടെ പെരുമാറുകയോ ചെയ്യുക, ചെറുപ്രാണികളെ കൊല്ലുക, ഉപദ്രവിക്കുക അല്ലെങ്കില്‍ ഭക്ഷിക്കുക, പെറ്റമ്മയോട് ക്രൂരമായി പെരുമാറാന്‍ കുട്ടികളെ പ്രേരിപ്പിക്കുക, അനാവശ്യ ഗർഭച്ഛിദ്രം നടത്തുകയും നടത്തിക്കുകയും ചെയ്യുക തുടങ്ങിയവയാണ് സന്താനജനനത്തിനും ദുരിതത്തിനും കാരണമാകുന്ന പാപകർമങ്ങൾ.