ഭയപ്പെടുത്താനും കൊല്ലാനും മടിയില്ലാത്ത ‘മറുത’യെന്ന സങ്കല്‍പ്പം സത്യമോ ?; വിശ്വാസങ്ങള്‍ പറയുന്നത്

ശനി, 31 മാര്‍ച്ച് 2018 (15:52 IST)
വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഇടകലര്‍ന്ന ആരാധന രീതികളാണ് ഭാരതീയരുടേത്. ഈശ്വരനെ ആരാധിക്കുന്നതിനൊപ്പം പ്രപഞ്ചത്തില്‍ മറ്റൊരു ശക്തി കൂടിയുണ്ടെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഈ ശക്തി പല നാടുകളിലും വ്യത്യസ്ഥ പേരുകളിലാണ് അറിയപ്പെടുന്നത്.

പ്രേതം, ചാത്തന്‍, കുട്ടി ചാത്താന്‍, ഭൂതം, മാടന്‍ , ഒടിയന്‍, പൊട്ടി, യെക്ഷി, വടയെക്ഷി, മറുത എന്നിങ്ങനെയുള്ള വിവിധ പേരുകളിലാണ് ഈ ശക്തികള്‍ അറിയപ്പെടുന്നത്. ഇതില്‍ മറുത എന്ന പേര് ഭൂരിഭാഗം പേര്‍ക്കും സുപരിചിതമാണെങ്കിലും എന്താണ് ഈ വിശ്വാസമെന്ന് പലര്‍ക്കും അറിയില്ല.

രക്ഷ കിട്ടാതെ ഒരു സ്ത്രീയുടെ ആത്മാവ് കിടന്നു അലയുന്നതിനെയാണ് മറുത എന്നു വിളിക്കുന്നത്. പല നാടുകളിലും ഈ വിശ്വാസം നിലനില്‍ക്കുകയും ഇതിന്റെ ശല്യം ഒഴിവാക്കുന്നതിനായി പ്രത്യേക ആരാധനകള്‍ നടത്തുകയും ചെയ്യാറുണ്ട്. മറുതയുടെ ശല്യം ദുര്‍മരണത്തിനു വരെ കാരണമകുമെന്ന് ഉറച്ചു വിശ്വസിക്കുന്ന പഴമക്കാര്‍ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി കഥകള്‍ ഉണ്ടെങ്കിലും അവയുടെ സത്യാവസ്ഥയില്‍ അപൂര്‍ണ്ണത തുടരുകയാണ്.

മറുത സ്‌ത്രീയുടെ ആത്മാവ് ആയതു കൊണ്ടു തന്നെ ഭയക്കേണ്ടതുണ്ട്. മറുത എന്ന സങ്കല്‍പ്പം പകയുമായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു സ്‌ത്രീയുടെ ആത്മാവുമായി ബന്ധപ്പെട്ടതാണ്. അതിനാല്‍ ഈ വിശ്വാസത്തെ എല്ലാവരും ഭയക്കുകയും ചെയ്യുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍