ഈ നക്ഷത്രക്കാര്‍ ബാല്യകാലത്ത് കൂടുതല്‍ കഷ്ടതകള്‍ അനുഭവിച്ചിട്ടുള്ളവരാകും

ശ്രീനു എസ്

വെള്ളി, 5 മാര്‍ച്ച് 2021 (13:36 IST)
മകയിരം നക്ഷത്രക്കാര്‍ ബാല്യകാലത്ത് കൂടുതല്‍ കഷ്ടതകള്‍ അനുഭവിച്ചിട്ടുള്ളവരാകും. കൂടാതെ ഇവര്‍ ആളുകളെ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നവരും അബദ്ധങ്ങളില്‍ വേഗം ചെന്ന് ചാടുന്നവരുമാണ്. പൊതുവെ ഇവര്‍ക്ക് സൗന്ദര്യവും ബുദ്ധിയും കൂടുതലായിരിക്കും. 
 
ഇവര്‍ക്ക് ലഹരി വസ്തുക്കളില്‍ അടിമത്വം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ശുഭമല്ലാത്ത കൂട്ടുകെട്ടുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. പങ്കാളിയുടെ അനാരോഗ്യം മൂലം ഇവര്‍ക്ക് ക്ലേശങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. സഹന ശക്തികുറഞ്ഞവരാണ് മകയിരം നക്ഷത്രക്കാര്‍. ധൈര്യമുള്ളവരും ശക്തമായ തീരുമാനം എടുക്കാന്‍ കഴിവുള്ളവരുമായിരിക്കും ഇവര്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍