നിങ്ങൾ രുദ്രാക്ഷം ധരിക്കാറുണ്ടോ ? എങ്കിൽ ഇക്കാര്യങ്ങൾ അറിയണം !

തിങ്കള്‍, 10 ജൂണ്‍ 2019 (19:54 IST)
രുദ്രാക്ഷം അണിയുന്നവർ അതിന്റെ ഗുണങ്ങൾ അറിഞ്ഞു ചെയ്യുന്നതാണോ? വെറുതെ രുദ്രാക്ഷം ധരിക്കുന്നവരാണ് കൂടുതൽ പേരും. സാധാരണയായി രുദ്രാക്ഷം ധരിക്കുന്നവർ രണ്ട് തരത്തിലുള്ളവരാണ്. അതിൽ ഒന്നാണ് ആത്‌മീയ ഗുരുക്കന്മാർ. ഇവർ രുദ്രാക്ഷം അണിയുന്നത് അതിന്റെ ഗുങ്ങങ്ങളും പോസറ്റീവ് വശങ്ങളും മനസ്സിലാക്കിക്കൊണ്ടുതന്നെയാണ്. രണ്ടാമതുള്ളവരാണ് സ്‌റ്റൈലിന് വേണ്ടി ധരിക്കുന്നവർ.
 
അതിനെക്കുറിച്ച് വല്യ പിടിപാടൊന്നും ഉണ്ടാകില്ലെങ്കിലും കഴുത്തിൽ അണിയുമ്പോൾ ഒരു രസമായി തോന്നുന്ന ചിലർ. എന്നാൽ അവർ കാര്യങ്ങൾ മനസിലാക്കേണ്ടതുണ്ട്.  രുദ്രാക്ഷത്തിന് ഗുണങ്ങള്‍ അനവധിയാണ്. അതെല്ലാം മനസിലാക്കിയാണ് മഹാന്‍മാരായ മഹാല്‍മാഗന്ധിയെപ്പോലെയുള്ളവര്‍ രുദ്രാക്ഷം അവരുടെ ജീവിതത്തിന്റെ ഭാഗമാക്കിയത്. പരമശിവന്റെ കണ്ണുനീര്‍ ഭൂമിയില്‍ പതിഞ്ഞപ്പോഴാണ് രുദ്രാക്ഷം ജനനം കൊണ്ടത് എന്നാണ് ഐദീഹ്യം. 
 
കോസ്മിക്ക് തരംഗങ്ങളുടെ നിലനില്‍പ്പ് തന്നെയാണ് രുദ്രാക്ഷം. രുദ്രാക്ഷം അണിഞ്ഞാല്‍ നമ്മളിലേയ്ക്ക് പോസിറ്റീവ് എനര്‍ജി പ്രവഹിക്കുമെന്നത് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് ധരിക്കുന്നവർ എപ്പോഴും ഊര്‍ജ്ജസ്വലരായി കാണപ്പെടുമെന്നാണ് പഠനങ്ങൾ പറയുന്നത്‍. ഇതിന്റെ എനര്‍ജി ശരീരത്തിലേയ്ക്ക് കടന്ന് പലവിധ രോഗങ്ങളേയും പിഴുതെറിയുമെന്നും കണ്ടെത്തലുകള്‍ ഉണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍