സ്വ‌പ്നത്തെക്കുറിച്ച് നിങ്ങൾക്ക് എന്തെല്ലാം അറിയാം ?

ചൊവ്വ, 19 മാര്‍ച്ച് 2019 (19:06 IST)
സ്വപനങ്ങൾക്ക് ജീവിതത്തിൽ സംഭിവിക്കാൻ പോകുന്ന കാര്യങ്ങളുമായി ബന്ധമുള്ളതായാണ് നിമിത്ത ശാസ്ത്രം പറയുന്നത്. ജീവതത്തിൽ നടക്കാൻ പോകുന്ന ചില കാര്യങ്ങളുടെ സൂചനകൾ സ്വപ്ന ദർശനത്തിലൂടെ ലഭിക്കും എന്നാണ് വിശ്വാസം. ഇത് പല പുരാണ ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്.
 
പല തരത്തിലുള്ള സ്വപ്നങ്ങൾ നമ്മൾ കാണാറുണ്ട്. ഫല വൃക്ഷങ്ങളെ സ്വപ്നം കണ്ടാൽ നല്ല സൂചനയാണ് എന്നാണ് വിശ്വാസം. ധനം വന്നു ചേരും എന്നതിന്റെ സൂചനയായാണ് ഇതിനെ കണക്കാക്കപ്പെടുന്നത്. പൂവുള്ള ചെടികളെയാണ് സ്വപ്നത്തിൽ കണ്ടത് എങ്കിൽ സന്താന ഭാദ്യം ഉറപ്പാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്.
 
സ്വപ്നത്തിൽ വിവാഹം കാണുന്നത് ശുഭകരമായാണ് പൊതുവെ എല്ലാവരും കണക്കാക്കാറുള്ളത്. എന്നാൽ ഇത് നന്നല്ല എന്നാണ് നിമിത്ത ശാസ്ത്രം പറയുന്നത്. അതേസമയം പൊതുവെ ദോഷം എന്നു കരുതുന്ന മരണം സ്വപ്നംകാണുന്നത് നല്ലതാണെന്നാണ് വിശ്വാസം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍