വളർത്തുമൃഗങ്ങളെ സ്വപ്‌നം കാണുന്നത് സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും സൂചകമായാണ് പറയപ്പെടുന്നത്. കാട്ടുമൃഗങ്ങളെ കാണുന്നത് ശത്രുക്കളെയും വരാൻ പോകുന്ന പ്രശ്‌നങ്ങളെയും സൂചിപ്പിക്കുന്നു. ആനയെ സ്വപ്‌നം കാണുന്നത് ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരുന്നതിന്റെ സൂചകമായാണ്. മുതലയെക്കാണുന്നത് നമുക്ക് ശത്രുക്കളുണ്ടെന്നതിനുള്ള സൂചകമായിട്ടാണ്. കുരങ്ങിനെ സ്വപ്‌നം കാണുന്നത് സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും സൂക്ഷിക്കണമെന്നതിന്റെ മുന്നറിയിപ്പായാണ്.
കുതിര യാത്രയെ സൂചിപ്പിക്കുന്നു. ഒട്ടകങ്ങൾ ക്ഷമയുടെയും സ്ഥിരോത്സാഹത്തിന്റെയും ലക്ഷണമാണ്. പൂച്ചയെ സ്വപ്നം കണ്ടാൽ പൂച്ചയ്ക്കുള്ള ഏതോ ഗുണം നിങ്ങൾ ഉപയോഗപ്പെടുത്തുന്നില്ല എന്നതാണു വ്യക്തമാക്കുന്നത്. വവ്വാലുകൾ എന്നും ദുഃസൂചന തരുന്നവയാണ്. ആനയെ കാണുന്നതു ഗണപതിയുമായും പാമ്പിനെ കാണുന്നതു സുബ്രഹ്മണ്യനുമായും സിംഹത്തെ കാണുന്നതു ഭഗവതിയുമായും ബന്ധപ്പെട്ട നേർച്ചകളുടെ ഓർമപ്പെടുത്തലാണ് എന്നാണു പറയുന്നത്.