ശനിയുടെ മാറ്റം നിങ്ങള്‍ക്ക് എങ്ങനെ

FILEFILE
ഒരു രാശിയില്‍ നിന്നും അടുത്ത രാശിയിലേക്കുള്ള ശനിയുടെ മാറ്റം ജ്യോഠിഷത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഈയിടെ ശനി കര്‍ക്കടകത്തില്‍ നിന്നു ചിങ്ങത്തിലേക്കു മാറി--‌ 2007 ജൂലൈ 15ന്. ശരിക്കു പറഞ്ഞാല്‍ 1182 മിഥുനം 31ന് ( ജൂലായ് 16ന്) പുലര്‍ച്ചെ 5.30ന്ഇനി 2009 സപ്റ്റംബര്‍ 9ന് ബുധനാഴ്ച ശനി കന്നിയിലേക്ക് മാറും.

കൂറുകളെ അല്ലെങ്കില്‍ ജന്മ നക്ഷത്രത്തെ അടിസ്ഥാനമാക്കിയുള്ള ഗോചര ഫലപ്രവചനത്തില്‍ ശനിയുടെ നില വളരെ പ്രധാനമാണ്.ശനിയുടെ ഈ മാറ്റം പല നക്ഷത്രക്കാരെയും പല തരത്തിലാണു ബാധിക്കു ക.

ചിലര്‍ക്കു കണ്ടകശ്ശനി ദോഷം തുടങ്ങും. മറ്റു ചിലര്‍ക്ക് കണ്ടകശ്ശനി ദോഷം അവസാനിക്കും. മറ്റു ചിലര്‍ക്ക് ഈ ശനിസംക്രമത്തോടെ അഷ്ടമശ്ശനി തുടങ്ങുക യാണെങ്കില്‍ മറ്റു ചിലര്‍ക്ക് ഏഴരശ്ശനിയും( ഏഴരാണ്ട ശനി) ജന്മശ്ശനിയുമൊക്കെ വരുകയോ തീരുകയോ ആയിരിക്കും.

ജൂലൈ 16ന് പുലര്‍ച്ചെയോടെയാണ് ശനി കര്‍ക്കടകം വിട്ടു ചിങ്ങത്തിലേക്കു കടന്നത്. കണ്ടകശ്ശനിദോഷവും ഏഴരശ്ശനിദോഷവും രണ്ടരക്കൊല്ലമാണ്. എന്നാല്‍ ഏഴരശ്ശനി ഏഴരക്കൊല്ലമാണ്.

ഈ ശനിപ്പകര്‍ച്ച 12 കൂറുകാരെ എങ്ങനെ ഭാധിക്കുന്നു എന്നു നോക്കാം.

മേടക്കൂറുകാര്‍ക്ക് കണ്ടകശ്ശനി തീരുകയാണ് . ശനി നാലാംഭാവത്തില്‍ നിന്ന് അഞ്ചാംഭാവത്തിലേക്കു മാറിയത് നല്ല ഫലമാണുണ്ടാക്കുക. എന്നാല്‍ 2007 നവംബര്‍ 21 വരെ അഷ്ടമത്തില്‍ വ്യാഴം നില്‍ക്കുന്നത് ചില ദോഷങ്ങളുണ്ടാക്കും

ഇടവക്കൂറുകാര്‍ക്ക് ശനി മൂന്നാംഭാവത്തില്‍ നിന്നു നാലാംഭാവത്തി ലേക്കു കടക്കുകയാണ്. അതായത് കണ്ടക ശനി പിടിക്കൂടുന്നു.ഇതു നല്ല ഫലമല്ല ചെയ്യുക. പക്ഷേ 2007 നവംബര്‍ 21 വരെഏഴിലെ വ്യാഴന്‍ ഗുണം ചെയ്യും


മിഥുനക്കൂറു കാര്‍ക്ക് വളറെ നാളത്തെ ഏഴരശ്ശനി തീരുകയാണ്. നവംബറിനു ശേഷം വളരെ നല്ലകാലം വരുകയാണ്.

കര്‍ക്കടകക്കൂറുകാര്‍ക്ക് ഏഴരശ്ശനി ദോഷം തുടരും പക്ഷേ പ്രധാന ദോഷസമയമായ ജന്മശ്ശനി അവസാനിക്കും.നവംബര്‍ വരെ വ്യാഴത്തിന്റെ ആനുകൂല്യമുണ്ടാവും.

ചിങ്ങക്കൂറുകാര്‍ക്ക് ജന്മശനി തുടരും നവംബറിനു ശേഷം വ്യാഴം അഞ്ചില്‍ വരും അതിനു സേഷം നല്ലകാലമാണ്‍്.

കന്നിക്കൂറുകാര്‍ക്ക് ഏഴരശ്ശനിയുടെ തുടക്കമാണ്. വ്യാഴവും അനുകൂലസ്ഥിതിയിലല്ല പൊതുവെ മോശം സമയം.

തുലാക്കൂറുകാര്‍ക്ക് കണ്ടകശ്ശനി തീര്‍ന്ന് കാലം കുറെക്കൂടി അനുകൂലമാകുകയാണ്.നവംബര്‍ 21 വരെവളരെ അനുകൂലമാണ്.

വൃസ്ചികകൂറുകാരെ കണ്ടകസ്സനി പിടികൂടുന്നു എന്നാല്‍ ന്‍അവംബ്ര് 21 മുതല്‍ പൊതുവേ അനുകൂലന്മാണ്.

ധനുക്കൂറുക്കര്‍ക്ക് ശനി പകര്‍ച്ച മൂലം അഷ്ടമത്തിലെ ശനി മാറിക്കിട്ടുമെങ്കിലും 12 ല്‍ വ്യാഴം നില്‍ക്കുന്നത് ദോഷമുണ്ടാക്കും.

മകരക്കൂറുകാര്‍ക്ക് ജന്മാധിപനായ ശനി കണ്ടകസ്ഥാനത്തുനിന്നും മാറും. കണ്ടകശ്ശനി മാറി അഷ്ടമശ്ശനി ആയതിനാല്‍ ദോഷങ്ങള്‍ അല്‍പം കുറയും. നവംബര്‍ 22 ന്‍ സേഷം മോശം കാലം തുടങ്ങും.

കുംഭക്കൂറുകാര്‍ക്ക് കണ്ടകശ്ശനി തുടരും പക്ഷേ വ്യാഴം പ്രതികൂലമല്ലാത്തതുകൊണ്ട് വലിയ ദോഷമുണ്ടാവില്ല.

മീനക്കൂറുകാര്‍ക്ക് ശനിയുടെ പകര്‍ച്ച കൊണ്ടു ദോഷങ്ങളില്ല. ശനി ആറിലെക്കാണ് മാറുന്നത്. രാഹു പക്ഷേ പ്രതികൂലമായി 12 ല്‍ ഉണ്ട്. വ്യാഴം നല്ലസ്ഥാനത്താണ്.

വെബ്ദുനിയ വായിക്കുക