ഉമിനീര്‍ ലൂബ്രിക്കന്റ് ആയി ഉപയോഗിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക!
ശനി, 13 ജൂലൈ 2019 (15:33 IST)
ആവശ്യമായ സ്‌ത്രീയില്‍ പ്രത്യക്ഷമാകാതെ വരുന്നതോടെ ഭൂരിഭാഗം പേരും ഉമിനീര്‍ ലൂബ്രിക്കന്റ് ആയി ഉപയോഗിക്കാറുണ്ട്. പങ്കാളി അറിഞ്ഞു കൊണ്ടു തന്നെയാണ് പുരുഷന്മാര്‍ ഇത് ചെയ്യുന്നത്. ചില ഘട്ടങ്ങളില്‍ സ്‌ത്രീകളും സ്വന്തം ഉമിനീര്‍ ലൂബ്രിക്കന്റ് ആയി സ്വകാര്യ ഭാഗങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്.
യോനിയില്‍ വരള്‍ച്ച ഉണ്ടാകുമ്പോഴാണ് ലൂബ്രിക്കന്റ് ഉപയോഗിക്കാന്‍ പങ്കാളികള്‍ തീരുമാനിക്കുക. എന്നാല്‍,
ഉമിനീര്‍ ലൂബ്രിക്കന്റ് ആയി ഉപയോഗിക്കുന്നത് പലവിധ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് അറിയാതെ ആണ് പലരും ഈ പ്രവര്‍ത്തി ചെയ്യുന്നത്.
പങ്കാളിക്ക് തൊണ്ടയിലോ വായിലോ അണുബാധ ഉണ്ടെങ്കില്‍ ഉമിനീരില്‍ പലതരം ബാക്ടീരിയകളും വൈറസുകളും ഉണ്ടാകും. ഉമിനീര്‍ ലൂബ്രിക്കന്റ് ആയി ഉപയോഗിക്കുമ്പോള്‍ ഈ വൈറസുകള്‍ സ്വകാര്യഭാഗങ്ങളുമായി സമ്പര്‍ക്കത്തിലാകും.
സ്വകാര്യഭാഗങ്ങളില്‍ യീസ്റ്റ് ഇന്‍ഫെക്‌ഷന്‍ ഉണ്ടാകാന്‍ ഉമിനീരിലെ അണുക്കള്‍ കാരണമാകും. ഉമിനീരിലെ അണുക്കള്‍ വഴി ജെനീറ്റല്‍ ഹെര്‍പ്പ്സ് മുതല്‍ ഗോണോറിയ വരെ പകരാം. ഉമിനീരിന് ഒരു ലൂബ്രിക്കന്റിന് ആവശ്യമായ വഴുവഴുപ്പ് ഇല്ല. മാത്രമല്ല വേഗത്തില്‍ ഉണങ്ങുകയും ചെയ്യും.