വദനസുരതം കൂടെയുള്ളയാളുമായി സംസാരിച്ച് തീരുമാനിക്കണം!

തിങ്കള്‍, 5 നവം‌ബര്‍ 2018 (11:39 IST)
ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ തന്റെ പങ്കാളിക്ക് ഇഷ്ടപ്പെടാന്‍ സാധ്യതയില്ലാത്ത പല കാര്യങ്ങളും ചിലപ്പോള്‍ മറ്റേയാള്‍ ചെയ്യാന്‍ സാധ്യതയുണ്ട്. ചിലര്‍ അത് സംസാരിച്ച് പരിഹരിക്കുകയും മറ്റ് ചിലര്‍ അത് മിണ്ടാതെ സഹിക്കുകയുമാണ് ചെയ്യാറുള്ളത്. എന്തെല്ലാമാണ് പങ്കാളിയ്ക്ക് അലോസരമുണ്ടാക്കുന്ന കാര്യങ്ങളെന്ന് നോക്കാം.  
 
ലൈംഗിക ബന്ധത്തിനിടെ വികാരപരവശനായി നിര്‍ത്താതെ സംസാരിക്കുന്നത് ഒരു നല്ല ശീലമല്ല. ചില ആളുകള്‍ വികാരപരവശമായി മോശം ഭാഷയില്‍ സംസാരിക്കാറുണ്ട്. എന്നാല്‍ ഇത്തരം സംസാരം നിങ്ങളുടെ പങ്കാളിയ്ക്കു കൂടി ഇഷ്ടമാണോ എന്നകാര്യം ആദ്യം മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടത് അത്യാവശ്യമാണ്. 
 
നിങ്ങളുടെ ഇണ വികാരപരവശയായി നില്‍ക്കുന്ന സമയത്ത് കോണ്ടത്തിനായി പരക്കം പായരുത്. ഇത് ഒരു നല്ല ശീലമല്ല. കോണ്ടം ആവശ്യം വരുമ്പോള്‍ അത് അടുത്ത് തന്നെ ഉണ്ടാവണം. അല്ലാത്തപക്ഷം ഉടലെടുത്ത വികാരം ഇല്ലാതാകുകയും ലൈംഗിക ബന്ധത്തോടുള്ള സംതൃപ്തി നഷ്ടപ്പെടുകയും ചെയ്യും. 
 
വദനസുരതം അഥവാ ഓറല്‍ സെക്സ് ചെയ്യുന്നത് എല്ലാവര്‍ക്കും ഇഷ്ടമായിക്കൊള്ളണമെന്നില്ല. ഇക്കാര്യം പങ്കാളിയുമായി സംസാരിക്കേണ്ടത് വളരെ അത്യാവശ്യമായ ഒന്നാണ്. ഇണയ്ക്ക് താല്‍പര്യമില്ലാതെ അവരെക്കൊണ്ട് ഇത് നിര്‍ബന്ധിച്ച് ചെയ്യിക്കുന്നത് അവരെ പീഡിപ്പിക്കുന്നതിന് തുല്യമാണ്.
 
ഇത് സെക്സാണെന്നും വെറുതെ കിടന്നുകൊടുക്കുന്നതല്ല അതെന്നുമുള്ള ധാരണ എല്ലാവര്‍ക്കും ആദ്യമേ വേണം. പങ്കാളി ആവേശം കാണിക്കുമ്പോള്‍ അതിനോട് വേണ്ടവിധം സഹകരിക്കാതെ വെറുതെ കിടന്നുകൊടുക്കുന്നത് ഒരു നല്ല ശീലമല്ല. രണ്ടുപേരുടെയും പൂര്‍ണ്ണ സഹകരണം നല്ല സെക്സിന് ആവശ്യമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍