ചിലർക്ക് സെക്സ് എന്ന് പറഞ്ഞാൽ ഒരു ലഹരിയാണ്. എന്നാൽ, മറ്റു ചിലർ സെക്സിനടിമയാകാറുമുണ്ട്. എന്താണ് ഈ സെക്സ് അഡിക്ഷന്‍? അത് നമുക്ക് തിരിച്ചറിയാന്‍ മാര്‍ഗ്ഗമുണ്ടോ? സെക്സിന് അടിമയാണോ നാമെന്ന് കണ്ടെത്താൻ ഇതാ 8 മാർഗങ്ങൾ.
അശ്ലീല സാഹിത്യ സൃഷ്ടികളും ചിത്രങ്ങളും യാതൊരു നിയന്ത്രണവുമില്ലാതെ ഉപയോഗിക്കുക, അമിത സ്വയംഭോഗത്തിനുള്ള ചോദന, ലൈംഗിക പ്രദര്‍ശനങ്ങള്‍ നടത്താന്‍ താല്പര്യപ്പെടുക, അമിത റിസ്ക് എടുത്തുള്ള സംഭോഗം, വ്യഭിചാരം, ഒന്നിലധികം പങ്കാളികളുമായി സെക്സില്‍ ഏര്‍പ്പെടുക, മുന്‍പരിചയമില്ലാത്തവരുമായി സെക്സില്‍ ഏര്‍പ്പെടുക, ടെലഫോണിലൂടെയും ഇന്റനെറ്റിലൂടെയും ഉള്ള നിയന്ത്രണമില്ലാത്ത ലൈംഗിക ആസ്വാദനം എന്നിവ സൂചിപ്പിക്കുന്നത് നിങ്ങൾ സെക്സിനടിമ ആണ് എന്നു തന്നെയാണ്.
ഇത്തരം സ്വഭാവ വൈകൃതങ്ങള്‍ നിയന്ത്രണതീതമാവുന്നു എന്ന തോന്നല്‍ ഉണ്ടാവുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. സെക്സിലൂടെ നമ്മുടെ ശരീരത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്ന രാസപദാര്‍ത്ഥങ്ങളാണ് സെസ്ക് അഡിക്ഷനു കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. മദ്യവും പുകയിലയും പോലെ അടുത്ത ഡോസിനായി കാത്തിരിക്കുന്ന അവസ്ഥയാണത്രേ ഇത്.