വയസ് 60 ആയാലും കിടപ്പറയില്‍ അടിപൊളിയാക്കാം!

ശനി, 23 ഫെബ്രുവരി 2019 (21:33 IST)
പുരുഷന്‍റെ മധ്യവയസ്സിലെ വിഹ്വലതകളിലൊന്നാണ് ലൈംഗികശേഷി കുറയുമോ, ഇല്ലാതാവുമോ എന്നൊക്കെയുള്ള പേടി. ഈ പേടി മാറാനും ഉന്മേഷം വീണ്ടെടുക്കാനും ആവും. ശുഭകരമായ ഒരു കാര്യം, ആരോഗ്യമുണ്ടെങ്കില്‍ ഉദ്ധാരണം നടക്കും എന്നതാണ്.
 
പ്രായം കൂടുന്തോറും പുരുഷ ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റെറോണിന്‍റെ അളവില്‍ കുറവു വരുന്നു എന്നത് ശരിയാണ്. യൗവ്വനകാലത്തുണ്ടായിരുന്ന ശൗര്യം കാണിക്കാനാവിലെന്നതും സത്യമാണ്. പക്ഷെ ഇതുമൂലം ലൈംഗിക ജീവിതം അവസാനിച്ചുവെന്ന് കരുതാനും കിടപ്പറകളില്‍ നിസ്സംഗനാവാനും വരട്ടെ.
 
ലൈംഗിക പൗരുഷവും ഉത്തേജനവും നിലനിര്‍ത്താന്‍ മാത്രമല്ല തെല്ലിട കൂട്ടാനും വഴികളുണ്ട്! 
 
ആരോഗ്യമുള്ള പുരുഷന് ഏത് പ്രായത്തിലും ഉദ്ധാരണം ഉണ്ടാവും. പറയുന്നത് സാന്‍ഫ്രാന്‍സിസ്കോയിലെ ലൈംഗിക വിദ്യാഭ്യാസവിചക്ഷണനും എഴുത്തുകാരനുമായ മൈക്കിള്‍ കാസില്‍മാന്‍.
 
തീര്‍ത്തും സ്വാഭാവികം
 
അമ്പതു വയസ്സാകുമ്പോള്‍ ഉദ്ധാരണ രീതിയില്‍ മാറ്റം വരാം. ആക്രാന്തം പിടിച്ച കൗമാരവും ആവേശം നിറഞ്ഞ യൗവ്വനവും കഴിഞ്ഞാണല്ലോ മധ്യവയസ്സിലെത്തുക. അപ്പോള്‍ ലിംഗം ഉയരാന്‍ അല്‍പം താമസിക്കും. മനോരഥങ്ങളും ലൈംഗിക ചിന്തകളും കൊണ്ടുമാത്രം ഉദ്ധാരണം നടുന്നവെന്ന് വരില്ല. നേരിട്ടുള്ള ഉത്തേജനവും പ്രചോദനങ്ങളും മറ്റും വേണ്ടിവരും.
 
ഇത് തീര്‍ത്തും സ്വാഭാവികമാണ്. ഈ മാറ്റങ്ങള്‍ കണ്ട് വെപ്രാളപ്പെട്ടാല്‍ കാര്യം തീര്‍ന്നു. അയ്യോ എന്‍റെ ലൈംഗിക ജീവിതവും (ശേഷിയും) തീരുകയാണ് എന്ന് വ്യാകുലപ്പെട്ടിട്ട് കാര്യമില്ല. ഈ അവസ്ഥ വരാതിരിക്കാന്‍ എന്തു ചെയ്യണം എന്നാലോചിക്കുക. വന്നാല്‍ എങ്ങിനെ നേരിടണമെന്ന് കരുതിയിരിക്കുക. 
 
ലൈംഗിക പ്രശ്നങ്ങള്‍ ഉണ്ടാകുംവരെ ആരും ലൈംഗികശേഷി നിലനിര്‍ത്തുന്നതിനെക്കുറിച്ച് ചിന്തിക്കാറില്ല. പ്രശ്നങ്ങള്‍ തുടങ്ങിക്കഴിഞ്ഞാലാകട്ടെ അത് ഇറക്റ്റെല്‍ ഡിസ്ഫങ്ഷന്‍ അഥവാ ഉദ്ധാരണ തകരാറ് എന്ന രോഗാവസ്ഥയായി മാറും. അപ്പോള്‍ ചികിത്സയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതാവുകയും ചെയ്യും.
 
രോഗങ്ങളെ സൂക്ഷിക്കുക
 
ലൈംഗികശേഷിക്കുറവിനും ഉദ്ധാരണ തകരാറിനും ഇടയാക്കുന്ന വൈദ്യശാസ്ത്രപരമായ ചില കാരണങ്ങളുണ്ട്. പ്രമേഹ രോഗികളില്‍ 40 ശതമാനം പേര്‍ക്കും ലൈംഗികപരമായ താല്‍പര്യക്കുറവും കഴിവുകുറവും ഉണ്ടാവുന്നു.
 
കാര്‍ഡിയോ വാസ്കുലര്‍ രോഗമുള്ളവരുടെ സ്ഥിതിയും ഇതുതന്നെ. ആന്‍ജൈന എന്ന രോഗാവസ്ഥ ഉണ്ടാവുകയോ ഒരു ഹൃദയാഘാതം വരുകയോ ചെയ്താലും സ്വാഭാവികമായി ലൈംഗിക താല്‍പര്യം കുറയാം.
 
അതുകൊണ്ട് ഈ രോഗങ്ങള്‍ വരാതിരിക്കാന്‍ നോക്കുകയാണ്, അവ നിങ്ങളുടെ ലൈംഗിക ജീവിതത്തെ ബാധിക്കാന്‍ അവസരം നല്‍കുന്നതിലും നല്ലത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍